നമ്മുടെ ആശുപത്രികള്‍, മരണക്കെണികളോ? രക്ഷാകേന്ദ്രങ്ങളോ?


Suffragan-Metropolitan (2)നി
ങ്ങള്‍ ഒരിക്കലെങ്കിലും ഇന്ത്യയിലെ ഒരു ആശുപത്രിയില്‍ പോയിട്ടുണ്ടോ? സന്ദര്‍ശകനായോ, ചികിത്സാര്‍ത്ഥിയായോ? കണ്ണും കാതും കരളുമുണ്ടെങ്കില്‍ അകത്തേക്കുപോയ ആളായിരിക്കുകയില്ല പുറത്തേക്കിറങ്ങുന്നത്. ദയനീയമായ കാഴ്ചകള്‍ നിങ്ങളുടെ കരളലിയിക്കും. ശോചനീയമായ അവസ്ഥ നിങ്ങളെ ക്ഷുഭിതനാക്കും. പേരുകേട്ട ആശുപത്രികള്‍ തിരക്കേറിയ ചന്തകള്‍ക്ക് തുല്യമാണ്. രോഗിയുടെ കുടുംബക്കാര്‍, ബന്ധുക്കള്‍, ഉറ്റമിത്രങ്ങള്‍, നാട്ടുകാര്‍ എന്നിങ്ങനെ നൂറുകണക്കിനാളുകളുടെ അകമ്പടിയോടെയായിരിക്കും പലരും എത്തുന്നത്. മുറിക്കകത്തും പുറത്തും ഇടനാഴിയിലും ലഭ്യമായ സ്ഥലങ്ങളെല്ലാം അവര്‍ കയ്യേറിയിരിക്കും. മണിക്കൂറുകള്‍ കാത്തുകെട്ടികിടന്നാലെ ഒരു ഡോക്ടറെ കാണാന്‍ തരപ്പെടുകയുള്ളു. തിങ്ങലും, ഞരങ്ങലും, കരച്ചിലും, ചീറ്റലും, ക്ഷോഭവും, പരാതിയുംകൊണ്ട് ആകെ ശബ്ദമുഖരിതമായിരിക്കും അന്തരീക്ഷം.

കൈപ്പത്തി പൊതിഞ്ഞുകെട്ടിയവര്‍, കാലു മുറിച്ചവര്‍, കണ്ണു മൂടിവെച്ചിരിക്കുന്നവര്‍,വീല്‍ചെയറില്‍ ഉന്തിത്തള്ളി കൊണ്ടുപോകുന്ന വര്‍  Stretcher ല്‍ മൂടിപ്പുതപ്പിച്ചു കൊണ്ടുപോകുന്ന ജീവനുളളവര്‍, മരിച്ചവര്‍, മലവും, മൂത്രവും സഞ്ചികളില്‍ തൂക്കിപ്പിടിച്ചു സഞ്ചരിക്കുന്നവര്‍, തൊണ്ടയില്‍ ഘടപ്പിച്ചിരുക്കുന്ന കുഴലുകളിലൂടെ ശ്വാസ്വോച്ഛാസം ചെയ്യുന്നവര്‍ എന്നുവേണ്ടാ ആകെ തകര്‍ന്നവരെങ്കിലും ആശ കൈവിടാത്തവര്‍ ‘ഇന്നു ഞാന്‍, നാളെ നീ” എന്ന ജീ. ശങ്കരകുറുപ്പിന്റെ വരികള്‍ മൗനമായെങ്കിലും വാചാലമായി അവര്‍ കാണികളെ ഓര്‍പ്പിക്കുന്നു. കാണാന്‍ കണ്ണുളളവരും, കേള്‍പ്പാന്‍ ചെവിയുളളവരും, അടുത്തെങ്ങാനുമുണ്ടോ? അകലങ്ങളിലെവിടെയോ ആയിരിക്കില്ലെ. അവരുടെ സാന്നിദ്ധ്യം!
അല്ലെങ്കില്‍ത്തന്നെ എന്തിനെങ്കിലും ഒരു കേള്‍പ്പോരും കേഴ്‌വിയും അവിടെങ്ങാനുമുണ്ടോ? വിശേഷിച്ചും, സാധാരണക്കാരെ സംബന്ധിച്ച് ആശുപത്രികള്‍ കബറുകള്‍ക്ക് മുന്‍പുളള ഒരു ഇടത്താവളമല്ലാതെ മറ്റെന്താണ്.
ആശുപത്രികള്‍ ആരംഭിച്ചത്, ജനസഞ്ചയത്തിന് സൗഖ്യം, സന്തുഷ്ടി, സമാധാനം, ശാന്തി എല്ലാം പകരുന്നതിനായിരുന്നില്ലേ? ഇന്നോ? എല്ലാം കളഞ്ഞുകുളിക്കുന്നിടമായി മാറുകയല്ലേ? കുറഞ്ഞ വേതനം നല്കി അമിതവേല ചെയ്യിക്കുന്ന സ്ഥലമായല്ലേ നഴ്‌സുമാര്‍ ആശുപത്രിയെക്കാണുന്നത്. മേശയുടെ അടിയിലൂടെ കീശ  വീര്‍പ്പിക്കുന്നതിനും, പല തീയേറ്ററുകള്‍ കയറിറങ്ങി മണിക്കുറുകളെ പണമായി അടിച്ചു മാറ്റുന്നതിനും തക്കം പാര്‍ത്തിരിക്കുന്ന വിചിത്ര ജീവികളായി ചില ഡോക്ടറുമാരെ എങ്കിലും ജനങ്ങള്‍ കാണുന്നു െണ്ടങ്കില്‍ പഴിക്കേണ്ടതുണ്ടോ? ചികാത്സാരംഗം വ്യവസായ സംരംഭങ്ങളായി മാറുകയല്ലേ.
സേവനത്തിന്റെ മൂടുപടത്തിനുളളില്‍ ചൂഷണത്തിന്റെ കപടമുഖമാണോ പതിയിരിക്കുന്നത്.
അനുബന്ധവ്യവസായങ്ങളുടെ ശൃംഖലകള്‍ ആശുപത്രികളെ അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നും പാടെ മാറ്റിയിരിക്കുകയല്ലേ. ഫാര്‍മസി, ലാബ് ട്രെയിനിംഗ്, നഴ്‌സിംഗ് കോളേജുകള്‍. ആംബുലന്‍സ്, മോര്‍ച്ചറി, എം ആര്‍ ഐ സി റ്റി സ്‌കാന്‍, ഡയാലിസിസ്, കാന്റീന്‍  ഇവയെല്ലാം  ബന്ധപ്പെട്ടവര്‍ക്ക് കൊളളലാഭമുണ്ടാക്കുവാനും, കമ്മീഷനുകളും പല തരത്തിലുളള കൈമടക്കുകളും കൈക്കലാക്കുന്നതിനും  മതിയായതാണ്. ശുചിത്വമില്ലാത്ത വരാന്തകളും, വാര്‍ഡുകളും, പരിസരങ്ങളും, ടോയിലറ്റുകളും പുത്തന്‍ രോഗങ്ങള്‍ കുത്തി വയ്ക്കുവാന്‍ പറ്റിയ മുഖാന്തരങ്ങളാണ്. വന്നപ്പോഴുണ്ടായിരുന്ന രോഗം കൈവിട്ടശേഷം പുതിയ രോഗവുമായി വീട്ടില്‍ പോകുന്നതിന് ഇടവരുത്തിയേക്കാം. അങ്ങനെ നമ്മുടെ ജീവന്‍ രക്ഷാകേന്ദ്രം മരണക്കെണിയായിമാറുന്നു. സഭയും സമൂഹവൂം ഭരണകൂടങ്ങളും ഇനിയെങ്കിലും കണ്ണും കാതും തുറന്നില്ലെങ്കില്‍ ഡങ്കിപ്പനിയും എലിപ്പനിയും, മറ്റു പകര്‍ച്ച വ്യാധികളും ചേന്ന് നമ്മുടെ ജീവിതത്തെ ദുസ്സഹവും നാശോന്മുഖവുംആക്കും? ജാഗ്രതൈ!
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox