Announcements
 Mar Thoma Sabha Prathinidhi Mandalam 2013 Announcement  

 


മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പ്രതിനിധിമണ്ഡലം - 2013

 

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലയോഗം 2013 സെപ്റ്റംബര്‍ 17,18,19 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. യോഗ നടപടികള്‍ 17-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിവന്ദ്യ  ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്നതാണ്.
വെരി റവ. പി.റ്റി. തോമസ്

സഭാ സെക്രട്ടറി
        തിരുവല്ല

 

 CMC Vellore P.G Course Sponsorship  

വെല്ലൂര്‍ സി.എം.സി. പി.ജി. കോഴ്‌സ് സ്‌പോസറിംഗിന് അപേക്ഷിക്കാം

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ 2013-ലെ Post Graduate-Diploma, MD/MS കോഴ്‌സുകളിലേയ്ക്ക് മാര്‍ത്തോമ്മാ സഭാ സ്‌പോസറിംഗിന് അപേക്ഷ ക്ഷണിക്കുു. അപേക്ഷകള്‍ മാര്‍ത്തോമ്മാ സഭാംഗവും മിഷന്‍ ഹോസ്പിറ്റലിലെ 2 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. അപേക്ഷാ ഫോമുകള്‍ 2012 ഒക്‌ടോബര്‍ മാസം 19-ാം തീയതി മുതല്‍ സഭാ ഓഫീസില്‍ നിും ലഭിക്കുതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ മാസം 5-ാം തീയതിക്കകം സഭാ സെക്രട്ടറി, മാര്‍ത്തോമ്മാ സഭാ ആഫീസ്, തിരുവല്ല -1 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
എന്ന്,
റവ. പി.റ്റി. തോമസ്
സഭാ സെക്രട്ടറി
ഫോ: 0469-2630449 
Applications for Mar Thoma Sabha sponsorship 2013 Post Graduate-Diploma, MD/MS courses at Vellore CMC are invited.Applicants should be a Mar Thoma Sabha member and should have 2 years experience in Mission Hospital.Application forms are available at Sabha Office from 19th October 2012.Application form duly filled should reach in the Sabha Office on or before 5th November 2012 in the name of Sabha Secretary,Mar Thoma Sabha Office,Thiruvalla-1.
Rev.P.T.Thomas
Sabha Secretary
Ph:0469-2630449
 

 CMC Sponsorship   
 BD Entrance Result 2012  
 ശെമ്മാശ് സ്ഥാനം   
 Scholarships-2012  
 Clergy Medical Aid   
  അപേക്ഷകള്‍ ക്ഷണിക്കുന്നു  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാര്‍ത്തോമ്മാ സഭയിലെ യുവതീയുവാക്കള്‍ക്ക് താഴെപ്പറയുന്ന കോഴ്‌സുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ്:-

1. Engineering and Medical Entrance Examination: 2-ാം വര്‍ഷ +2 ക്ലാസുകളില്‍ പഠിക്കുന്ന 5 വിഷയത്തിലെങ്കിലും B+ Grade or above 70% -ല്‍ കൂടുതല്‍ മാര്‍ക്കോടെ S.S.L.C/Equivalent പരീക്ഷ പാസ്സായവര്‍ക്കും അല്ലെങ്കില്‍ 65% മാര്‍ക്കോടെ Plus II പരീക്ഷ പാസ്സായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി സാമ്പത്തിക സഹായം 7500 രൂപ.
2. JRF, NET, SET: 60% മാര്‍ക്കോടെ M.A/M.Com അല്ലെങ്കില്‍ 65% മാര്‍ക്കോടെ M.Sc പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് 1-ാം വര്‍ഷ പരീക്ഷയില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്. പരമാവധി സാമ്പത്തിക സഹായം 5000 രൂപ.
3. Civil Services : B.A./B.Com പരീക്ഷകള്‍ 60% മാര്‍ക്കോടെ അല്ലെങ്കില്‍ B.Sc. പരീക്ഷ 65% മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. Preliminary പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പരീക്ഷ പാസ്സായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി സാമ്പത്തിക സഹായം 10000 രൂപ.
4. Management Studies : Arts/Commerce പരീക്ഷകള്‍ 60% മാര്‍ക്കോടെ അല്ലെങ്കില്‍ 65% മാര്‍ക്കോടെ Science/Engineering പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരമാവധി സാമ്പത്തിക സഹായം 7500 രൂപ.
5. CA Foundation Course: Institute of Chartered Accountants in India നടത്തിയ Intermediate of CA പരീക്ഷാ പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരമാവധി സാമ്പത്തിക സഹായം 10000 രൂപ.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം സഭാ ആഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അഡ്രസ് എഴുതിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ തപാലില്‍ ലഭിക്കുന്നതാണ്. അപേക്ഷാഫോറത്തിന്റെ ഫോട്ടോകോപ്പിയും ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2012 ആഗസ്റ്റ് 10. അപേക്ഷ അയയ്‌ക്കേണ്ട വിലാസം, സഭാ സെക്രട്ടറി, മാര്‍ത്തോമ്മാ സഭാ ആഫീസ്, തിരുവല്ല - 689 101, പത്തനംതിട്ട, കേരളം.
റവ. പി.ടി. തോമസ്, സഭാ സെക്രട്ടറി  
 

 ഹോളിസ്റ്റിക് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രതിഷ്ഠാ ശുശ്രൂഷ നടത്തി   

 യൂഹാനോന്‍  മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ & മാത്യൂസ് മാര്‍ അത്താനാസ്യോസ് മെമ്മോറിയല്‍ ഹോളിസ്റ്റിക്  ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

മലങ്കര മാര്‍ത്തോമ്മാ സഭയ്ക്കും സമൂഹത്തിനും അതുല്യവും അതിശക്തവുമായ നേതൃത്വം നല്‍കിയ ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ തിരുമേനിയുടെയും ഡോ. മാത്യൂസ് മാര്‍ അത്താനാസ്യോസ് തിരുമേനിയുടെയും സ്മാരകമായി ജന്മസ്ഥലമായ അയിരൂരില്‍ സഭയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച സമഗ്ര വികസന കേന്ദ്രത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ 2012 മെയ് 27 ഞായര്‍ 3.30 പി.എം. ന് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. അഭിവന്ദ്യ ഡോ. സഖറിയാസ്  മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്ത, അഭിവന്ദ്യ ഗീവര്‍ഗിസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌ക്കോപ്പാ, വികാരി ജനറാള്‍ വെരി. റവ. കെ.എം.മാമ്മന്‍, സഭാ സെക്രട്ടറി റവ. പി.റ്റി.തോമസ്, വൈദിക ട്രസ്റ്റി റവ. വി.റ്റി.ജോണ്‍,  അയിരൂര്‍ സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജു മാത്യു എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.  

തുടര്‍ന്നു നടന്ന പൊതുസമ്മേളനം അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ  മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഗീവര്‍ഗിസ് മാര്‍ അത്താനാസ്യോസ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. സഖറിയാസ്  മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഭിവന്ദ്യരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്ത, കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലിത്ത, സഭാ സെക്രട്ടറി റവ. പി.റ്റി.തോമസ്, അത്മായ ട്രസ്റ്റി അഡ്വ. വര്‍ഗിസ് മാമ്മന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീകല ഹരികുമാര്‍, ഭദ്രാസന സെക്രട്ടറി റവ. കെ.ജി.ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. ട്രഷറാര്‍ പ്രൊഫ. റ്റി. ജോര്‍ജ് വര്‍ഗിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജനറാള്‍ വെരി. റവ. കെ.എം.മാമ്മന്‍, വൈദിക ട്രസ്റ്റി റവ. വി.റ്റി.ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. അയിരൂര്‍ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളി, അയിരൂര്‍ ശാലേം മാര്‍ത്തോമ്മാ പള്ളി എന്നീ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു.
അയിരൂരില്‍ പമ്പാനദിക്കരയില്‍ ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ തിരുമേനിയുടെ ജന്മഗൃഹത്തോടു ചേര്‍ന്നുള്ള പ്രകൃതിരമണീയമായ 80 സെന്റ് സ്ഥലത്താണ് സ്മാരക കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. അയിരൂര്‍ ചെറുകര പറവേലിത്തുണ്ടിയില്‍ ശ്രീ. ഫിലിപ്പ് സി. മാത്യു 40 സെന്റ് സ്ഥലം സൗജന്യമായും 40 സെന്റ് സ്ഥലം കുറഞ്ഞവിലയ്ക്കും നല്‍കിയതാണ്.
ആത്മീയമായും മാനസികമായും ശാരീരികമായും ഉള്ള സൗഖ്യം എതാണ് ഈ സെന്ററിന്റെ ഉദ്ദേശ്യം. 
റവ. പി.റ്റി.തോമസ്, സഭാ സെക്രട്ടറി 

 MELPADOM ATTUMALIL GEORGEKUTTY ENDOWMENT FUND  

1.Melpadom Attumalil Georgekutty Merit Award  
Applications / Nominations are invited for a merit award of Rs.1,00,000/- plus citation for outstanding success or  credible and inventive work carried out in the field of medicine, science, science and  technology and peace that has significantly contributed to the welfare of humanity and nation.  A resume, with details of work / contributions should accompany the application / nomination.  This should reach the Sabha Secretary, Mar Thoma Sabha Office, Thiruvalla – 689 101, Kerala, before August 16, 2012. 
 

2.Melpadom Attumalil Georgekutty Young Scientist Merit Award 
Applications / Nominations are invited for a merit award of Rs.50, 000/- plus citation for outstanding success and significant contribution made in the fields of Medicine, Science, Technical Science, Science and Technology.   A resume, with details of work / contributions should accompany the application / nomination.  This should reach the Sabha Secretary, Mar Thoma Sabha Office, Thiruvalla – 689 101, Kerala, before August 16, 2012. 
 
3.Melpadom Attumalil Georgekutty Merit Scholarship (George Scholar) for students 
Applications are invited from economically poor students who have performed exceptionally well and obtained commendable percentage of marks in final Degree / Post Graduation in any stream of study. The application with required particulars should reach the Sabha Secretary, Mar Thoma Sabha Office, Thiruvalla, Kerala – 689 101, before August 16, 2012.  Applications should contain bio-data, details of institutions where studies are being pursued, basic tuition fees and living expenses and income certificate from reliable sources.
 
Application forms are available from the Sabha office / website (http://marthoma.in/downloads)
                                                                                    Rev. P. T. Thomas,
                                                                                      Sabha Secretary.