Tune: Breath on me, breath of God
1
എന്‍ പ്രിയന്‍റെ സ്വരം ഇമ്പം എനിക്കതു
തന്‍ തിരുവചനം മൂലം എന്നും കേള്‍ക്കുന്നു ഞാന്‍
2
എന്‍ പ്രിയന്‍റെ സ്വരം അന്‍പോടെ നല്‍കുന്നു
എന്‍ പാപത്തിനു മോചനം ഞാന്‍ പിഴച്ചീടുമ്പോള്‍
3
എന്‍ പ്രിയന്‍റെ സ്വരം ഞാന്‍ ദുഃഖിക്കും നേരം
സദയം തരുന്നെനിക്കു മാധുര്യാശ്വാസത്തെ
4
എന്‍ പ്രിയന്‍റെ സ്വരം ഏകിടുന്നു സുഖം
രോഗത്താല്‍ വലയുന്നോരു ദേഹത്തിന്നെപ്പോഴും
5
എന്‍ പ്രിയന്‍റെ സ്വരം എന്‍റെ പ്രയാസങ്ങള്‍
ആവശ്യങ്ങള്‍ ക്ഷീണതയും സര്‍വ്വം തീര്‍ത്തിടുന്നു
6
എന്‍ പ്രിയന്‍റെ സ്വരം എന്നും നടത്തുന്നു
എന്നെ ഈ ലോകയാത്രയില്‍ തന്നാത്മാവിനാലെ
7
എന്‍ പ്രിയന്‍റെ സ്വരം എന്‍ ഉള്ളിലാനന്ദം
മന്നില്‍ ഞാന്‍ ജീവിക്കുമ്പോഴും എന്നും എന്നേക്കുമേ
