Grace! tis a charming sound
P.Doddrodge & A.M.Doplady S.S.8
1
കൃപ മനോഹരം ചെവിക്കിമ്പസ്വരം
പ്രതിധ്വനിയാല്‍ മുഴങ്ങും സ്വര്‍ല്ലോകം ഭൂമിയും
കൃപയാല്‍ രക്ഷ ഇതെന്നാശ്രയം
യേശു സര്‍വ്വനരര്‍ക്കായ്
മരിച്ചാനെനിക്കും
2
ജീവപുസ്തകത്തില്‍
എന്‍ നാമമെഴുതി
കൃപ കുഞ്ഞാട്ടിന്‍ പക്ഷത്തില്‍
ചേര്‍ത്തെന്നാധി പോക്കി
കൃപയാല്‍
3
സര്‍വ്വ പാതയില്‍ എന്‍ കാല്‍
ഗമിപ്പാന്‍ പഠിച്ചു
സര്‍വ്വ നിറവുമുണ്‍ടതാല്‍
ദൈവാശ്രയം കൊണ്‍ട്
കൃപയാല്‍
4
കൃപ ജപം ചെയ്വാന്‍
വശമാക്കി എന്നെ
കൈവിടാതെ ഇന്നയോളം താന്‍
ഭദ്രം പാലിച്ചെന്നെ
കൃപയാല്‍
5
കൃപ ദൈവബലം
എന്നുള്ളിലൂതട്ടെ
എന്‍ ശക്തി മുറ്റും എന്നാളും
നിന്‍ വകയാകട്ടെ
കൃപയാല്‍

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox