ശങ്കരാഭരണം… തി, ഏകതാളം
പല്ലവി
ദേവനു സദാ ജയ മംഗളം ശുഭം
ദേവനു സദാ ഭവതും മംഗളം…
ചരണങ്ങള്‍
1
വാനവുമിഹലോകവുമതിലുള്ളഖിലവും
ഊനമെന്യേ സൃഷ്ടി താതനാം- ദേവനു
2
പാപതിമിര നീതിമിഹിരനായനു സരണം
പൂര്‍ത്തിയാക്കുവാന്‍ വന്നപുത്രനാം- ദേവനു
3
പാപവഴിയെ വിട്ടൊഴിവതിനായ് നരന്നുസദാ
പാപബോധം നല്‍കുന്നോരാത്മാവാം- ദേവനു
4
നാക ഭവനത്തിങ്കലഖിലമര്‍ത്യരണയുവാന്‍
നന്നായിച്ഛിക്കും ഏകത്രയിയാം- ദേവനു

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox