[‘There is city bright’
Mary A S Deak P.M. G.B. 564 ]
1
ശോഭിത പട്ടണം പാപദോഷങ്ങള്‍ക്കു
പ്രവേശമില്ല പ്രവേശമില്ല യാതൊരശുദ്ധിക്കും
2
രക്ഷകനേ! വന്നേന്‍ കുഞ്ഞാടേ കെഞ്ചുന്നേ
കഴുകിയെന്നെ കഴുകിയെന്നെ രക്ഷിച്ചു കാക്കണേ!
3
കര്‍ത്താ! നിന്‍ ശക്തിയാല്‍ ശുദ്ധിയില്‍ കാത്തെന്നെ
നിന്‍ പ്രിയപൈതല്‍ നിന്‍പ്രിയപൈതല്‍ ആക്കണം-നീയെന്നെ
4
വീണ്‍ടെടുപ്പോര്‍ക്കുള്ള അങ്കിയണിഞ്ഞു ഞാന്‍
കുറ്റമറ്റോനായ് കുറ്റമറ്റോനായ് സ്വര്‍പൂരം ചേരും ഞാന്‍
