ആനന്ദഭൈരവി- തി ഏകതാളം
                                                          പല്ലവി
സ്തുതിപ്പിന്‍സ്തുതിപ്പിന്‍യേശുദേവനെ-ഹല്ലേലുയ്യാപാടി
സ്തുതിപ്പിന്‍സ്തുതിപ്പിന്‍യേശുദേവനെ
അനുപല്ലവി
സ്തുതിപ്പിന്‍ലോകത്തിന്‍പാപത്തെനീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ-സ്തുതി
ചരണങ്ങള്‍
1
കരുണനിറഞ്ഞകണ്ണുള്ളോനവന്‍തന്‍ജനത്തിന്‍കരച്ചില്‍
കരളലിഞ്ഞുകേള്‍ക്കുംകാതുള്ളോന്‍ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു  ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തുഗോല്‍ഗോഥാവില്‍പോയോനെ-സ്തുതി
2
വഴിയും സത്യവും ജീവനുമവനേ അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍ പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുമ്പോലുള്ളില്‍കൃപ
പൊഴിയുമേ മേഘത്തൂണില്‍ നിന്നുപാടി-സ്തുതി
3 മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകന്‍ നമ്മെ സ്നേഹിച്ചവന്‍ തിരു-
ച്ചോരയില്‍ കഴുകി നമ്മെയെല്ലാം ശുദ്ധീ
കരിച്ച വിശ്വസ്തസാക്ഷിയെനിനച്ചു-സ്തുതി
4
ഏഴു പൊന്‍നിലവിളക്കുകളുള്ളില്‍ നിലയങ്കി ധരിച്ചും
ഏഴുനക്ഷത്രം വലങ്കയ്യിലും മാര്‍വില്‍ പൊന്‍കച്ച പൂണ്ടും  വായിലിരുമുനവാളുമഗ്നിജ്വാല
പോലെകണ്ണുമുള്ളമാനവമകനേ-സ്തുതി
5
കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ചനല്ലപിച്ചളയ്ക്കൊത്തതും
ചേലോടുമുഖഭാവമാദിത്യന്‍ ശക്തിയോടു പ്രകാശിക്കും
പോലെയും തലമുടി ധവളപ്പഞ്ഞി
പോലെയുമിരിക്കുന്ന ദൈവപുത്രനെ-സ്തുതി
6
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും ശവക്കല്ലറയില്‍നിന്നു
വെളിയേമരിച്ചോ രുയിര്‍ത്തുവരുവാനായ്  തക്ക വല്ലഭമുള്ളതും
എളിയജനം ചെവിക്കൊള്‍വതുമായ
വലിയ ഗംഭീരശബ്ദമുള്ളോനെ-സ്തുതി
7
വലിയദൈവദൂതന്‍റെശബ്ദവുംദേവകാഹളവുംതന്‍റെ
വിളിയോടിടകലര്‍ന്നുമുഴങ്ങവെവാനലോകത്തില്‍നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തില്‍വെളിപ്പെടും
കലങ്ങുംദുഷ്ടര്‍തന്മക്കളാനന്ദിക്കും-സ്തുതി
8
മന്നവമന്നനാകുന്നമശിഹായേ മഹാസേനയിന്‍ കര്‍ത്തനെ
മണ്ണും വിണ്ണും പടച്ചവനെ മനുവേലേ മനുനന്ദനനേപര
നന്ദനനേ മേരിനന്ദനനേ രാജ
നന്ദനനേ നിങ്ങള്‍ നന്ദിയോടുപാടി-സ്തുതി
9
ഹല്ലേലുയ്യാപാടിസ്തുതിപ്പിനേശുവേ യേശുനാമത്തിനുജയം
അല്ലലെല്ലാമവനകലെകളയുമേ യേശുരാജാവിന്നോശന്ന
നല്ലവനാംയേശുരാജന്‍വരുംസര്‍വ്വ
വല്ലഭയേശുവേവേഗംവരണമേ-സ്തുതി
(യുസ്തുസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox