പച്ചപ്പിനും, പ്രശാന്തമായ കായലുകൾക്കും പേരുകേട്ട കേരളംഇന്ന് ഇരുണ്ടതും,ക്രമാതീതമായി വർധിച്ചു വരുന്നതുമായ മയക്കുമരുന്ന് ആസക്തിഎന്നഒരു മഹാഭീഷണിയുമായിമല്ലിടുകയാണ്. നിരവധി യൗവ്വനക്കാരുടെ ജീവിതവും, ഭാവിയും അപഹരിക്കുന്ന ഒരു നിശബ്ദവ്യാധിയായി ഇന്നത്പടരുകയാണ്.”മയക്കുമരുന്ന് മാഫിയയുടെ വിഷപ്പല്ലുകൾ” സ്കൂൾ കുട്ടികളിലേക്ക് പോലും എത്തുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആശങ്ക അടിസ്ഥാനരഹിതമല്ല.2024 ൽ മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട 24,517 അറസ്റ്റുകൾഅത്രേ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ ദേശത്ത് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലുണ്ടായക്രമാതീതമായ വർദ്ധനവിന് ഇത് അടിവരയിടുന്നു.
നാംഎങ്ങനെ ഇവിടെ എത്തി? തീരദേശത്തോട് അടുത്തുള്ള കേരളത്തിന്റെ തന്ത്രപ്രധാന സ്ഥാനവും,വിപുലമായ കണക്റ്റിവിറ്റിയും ഈ നാടിനെ മയക്കുമരുന്ന് കടത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റി. മയക്കുമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും,ഉല്ലാസപാർട്ടി സംസ്കാരത്തിന്റെ ആകർഷണീയതയും, സമപ്രായക്കാരുടെ സ്വാധീനവും,
സാമൂഹിക മാധ്യമങ്ങളിലൂടെലോകമെമ്പാടുമുള്ളപുതിയ രീതികളോടുള്ള സമ്പർക്കവുംഒക്കെ നിരവധി യൗവ്വനക്കാരെലഹരിവസ്തുക്കൾ പരീക്ഷിക്കുന്നതിലേക്ക് ആകർഷിച്ചിട്ടുണ്ട്. യാദൃച്ഛികഉപയോഗമായി ആരംഭിക്കുന്നത് ക്രമേണആശ്രിതത്വത്തിലേക്ക് നീങ്ങുന്നു.
സാമ്പത്തികവും, സാമൂഹികവുമായ കാരണങ്ങളാണ്ഇന്നീപ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നത്. ഉയർന്ന തൊഴിലില്ലായ്മാനിരക്കുകൾ ഉള്ളതിനാൽ, നിരവധി യുവാക്കൾ തങ്ങളുടെസമ്മർദ്ദങ്ങളിൽ നിന്ന്ശ്രദ്ധ മാറ്റുവാൻ മയക്കുമരുന്നിലേക്ക് തിരിയുന്നു. മറ്റുപലരും,അതായത്, അക്കാദമിക അമിതപ്രതീക്ഷകളാൽ ഭാരപ്പെടുന്ന വിദ്യാർത്ഥികളും, ജോലിസ്ഥലത്തെ സമ്മർദ്ദത്തിൽ തകരുന്നഉദ്യോഗസ്ഥരും ലഹരിവസ്തുക്കളിൽ തങ്ങളുടെ രക്ഷ കണ്ടെത്തുവാൻ ശ്രമിക്കുന്നത് അപൂർവമല്ല. ശിഥിലമായ കുടുംബങ്ങളും, അതിന്റെ പരിണിതഫലമായി മാതാപിതാക്കളുടെ മേൽനോട്ടത്തിന്റെ അഭാവവും ഈ പ്രതിസന്ധിവഷളാക്കുന്ന മറ്റൊരു ഘടകമാണ്. കുടിയേറ്റ തൊഴിലാളികളിലും, വീട്ടിൽ നിന്ന് അകലെ താമസിക്കുന്ന വിദ്യാർത്ഥികളിലും വർധിച്ചുവരുന്ന ഏകാന്തത ലഹരിഉപയോഗത്തിൽ വീഴുവാനുള്ള അപകടസാധ്യത ഗണ്യമായിവർദ്ധിപ്പിക്കുന്നു.
മയക്കുമരുന്ന് ഇന്നൊരുവിദൂര ഭീഷണിയല്ലമറിച്ച്നമ്മുടെക്ലാസ്മുറികളിലും ജോലിസ്ഥലങ്ങളിലും വീടുകളിലും നുഴഞ്ഞുകയറിയിരിക്കുന്ന അടിയന്തര പ്രതിസന്ധിയത്രെ. ഈ പ്രശ്നത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ കേരള സർക്കാർ മയക്കുമരുന്ന് പിടികൂടൽ ശക്തമാക്കുകയും ‘വിമുക്തി’ പോലുള്ള ബോധവൽക്കരണ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്, അതേസമയം പോലീസ്, എക്സൈസ് വകുപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബോധവൽക്കരണ ശ്രമങ്ങളലടക്കമുള്ളഒരു ബഹുമുഖ സമീപനത്തിനായിമതപരവും, രാഷ്ട്രീയവുമായ മേഖലകളിലുടനീളം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകീകൃത “യുദ്ധം” ശശി തരൂർ അടുത്തിടെ നിർദ്ദേശിച്ചു.
നിയമപാലകർക്കും മെഡിക്കൽ ഇടപെടലുകൾക്കും അപ്പുറം ഈ പ്രതിസന്ധിയെ നേരിടുന്നതിൽ സഭയ്ക്കും, വിശ്വാസാധിഷ്ഠിത സമൂഹങ്ങൾക്കും നിർണായക പങ്കുണ്ട്.വ്യക്തികളെ ആസക്തിയിലേക്ക് നയിക്കുന്ന,അവരിൽആഴത്തിലുള്ള ശൂന്യതകളെ അഭിസംബോധന ചെയ്യുവാനുംമാർഗ്ഗനിർദ്ദേശം, സൗഖ്യം, സാമൂഹിക പിന്തുണ എന്നിവ പങ്കുവയ്ക്കുവാനുംസഭയ്ക്ക് കഴിയും. കേരളത്തിന്റെ ചിറക് വിരിക്കുന്ന ബാല്യത്തിനുമേൽ നിഴൽ വീഴ്ത്തുന്ന ലഹരിആസക്തിയുടെ കരിമേഘത്തിൽ നിന്ന് സംരക്ഷിക്കുവാനുള്ള സമയം ഇപ്പോഴാണ്. ക്രിസ്തീയസഭയും അതിന്റെ സംവിധാനങ്ങളും അവസരത്തിനൊത്ത് ഉയർന്ന്ഈ കൂട്ടായ ഉത്തരവാദിത്തം അചഞ്ചലമായ പ്രതിബദ്ധതയോടെസ്വീകരിക്കണം.
ക്രിസ്തീയ വിദ്യാഭ്യാസം:മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ബദൽശക്തി
വ്യക്തിയുടെസ്വഭാവം രൂപപ്പെടുത്തുന്നതിലും, പ്രലോഭനങ്ങളോടുള്ളആത്മീയ പ്രതിരോധശേഷി വളർത്തുന്നതിലും, മയക്കുമരുന്ന് ദുരുപയോഗമടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരായ ശക്തിയുള്ള ധാർമ്മിക ചട്ടക്കൂട് നൽകുന്നതിലും ക്രിസ്തീയ സഭയുടെ വിദ്യാഭ്യാസ ശുശ്രൂഷ നിർണായക പങ്ക് വഹിക്കുന്നു. അറിവു പകരുന്നതിലും, നൈപുണ്യ വികസനത്തിലും മാത്രം പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ വിദ്യാഭ്യാസത്തിൽ നിന്ന് വ്യത്യസ്തമായി,ക്രിസ്തീയ വിദ്യാഭ്യാസം ദൈവവിശ്വാസം, ആത്മീയ പരിജ്ഞാനം, ശിഷ്യത്വം എന്നിവയെ സമന്വയിപ്പിക്കുകയും ജീവിതത്തിലെ ധാർമ്മികവും, ആത്മീയവുമായ വെല്ലുവിളികളെ നേരിടാൻ വ്യക്തികളെ സജ്ജരാക്കുകയും ചെയ്യുന്നു. ക്രിസ്തീയ വിദ്യാഭ്യാസം അടിസ്ഥാനപരമായി പരിവർത്തനാത്മകമാണ് അത് മനസ്സിനെ അറിയിക്കുക (Inform) മാത്രമല്ല, ഹൃദയത്തെയും, ആത്മാവിനെയും പുതുക്കാൻ (Transform) സഹായിക്കുകയും ചെയ്യുന്നു (റോമർ 12:2).ലഹരിവസ്തുക്കളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള വിനാശകരമായ പെരുമാറ്റങ്ങളെ നിരസിക്കുന്ന ഒരു ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിലേക്ക് വ്യക്തികളെ നയിക്കുവാനും ക്രിസ്തീയ വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നു.
ക്രിസ്തീയ വിദ്യാഭ്യാസം ഒരു വ്യക്തിയുടെസ്വത്വബോധത്തിലും ലക്ഷ്യബോധത്തിലുംപ്രധാന ഊന്നൽ ചെലുത്തുന്നു. ദൈവത്തിന്റെ പൈതൽ എന്ന നിലയിൽ (സങ്കീർത്തനം139:14) തന്റെ മൂല്യം മനസ്സിലാക്കുകയും, തന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമായി തിരിച്ചറിയുകയും ചെയ്യുന്ന ഒരു വ്യക്തി (1 കൊരിന്ത്യർ 6:19-20) ശാരീരികവും, ആത്മീയവുമായ നാശത്തിലേക്ക് നയിക്കുന്ന വസ്തുക്കളിൽ അഭയം തേടാനുള്ള സാധ്യത കുറവാണ്. കൂടാതെ, ക്രിസ്തീയ വിദ്യാഭ്യാസം സമഗ്രതയെ അടിവരയിടുന്നു ആസക്തിയുടെ മൂർത്തമായലക്ഷണങ്ങൾ മാത്രമല്ല, അതിന്റെ മൂലകാരണങ്ങളായ നിരാശ, ദിശാബോധമില്ലായ്മ, തകർന്ന ബന്ധങ്ങൾ, ആത്മീയ ശൂന്യത എന്നിവയെയും അഭിസംബോധന ചെയ്യുന്നു. സമാധാനത്തിന്റെയും,പൂർണ്ണതയുടെയും, പുനഃസ്ഥാപനത്തിന്റെയും ആത്യന്തിക ഉറവിടമായി ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നതിലൂടെ, മയക്കുമരുന്നുകളുടെ തെറ്റായ വാഗ്ദാനങ്ങൾക്ക് ക്രിസ്തീയ വിദ്യാഭ്യാസം ശക്തമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു.
മയക്കുമരുന്ന് ആസക്തി ഒരു വ്യാപക സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തീയ വിദ്യാഭ്യാസത്തെനിസ്സാരവും, നിഷ്ഫലവും,നിഷ്ക്രിയമായ ഒന്നായിട്ടല്ല മറിച്ച് ഒരു നിർണായക ഉപകരണമായി കണക്കാക്കണം. ദൈവാലയങ്ങൾ, ക്രിസ്തീയവിദ്യാലയങ്ങൾ, ദൈവശാസ്ത്ര സ്ഥാപനങ്ങൾ എന്നിവ മയക്കുമരുന്ന് വിരുദ്ധ അവബോധനിർമ്മാണത്തിൽ സജീവമായി ഏർപ്പെടണം.വിശ്വാസാധിഷ്ഠിത ഇടപെടലുകൾ, മാർഗനിർദേശ പരിപാടികൾ, വഴിതെറ്റാൻ സാധ്യതയുളളവർക്ക് കൗൺസിലിംഗ് എന്നിവ ലഭ്യമാക്കണം. ആസക്തിക്കെതിരായ പോരാട്ടംഎന്നത് ദൈവവിശ്വാസം, സത്യം, വിശ്വാസസമൂഹം എന്നിവ ഉൾപ്പെട്ടഒരു ആത്മീയ യുദ്ധമാണ്. ക്രിസ്തുവിൽ വേരൂന്നിയ, തിരുവെഴുത്തുകളാൽ നയിക്കപ്പെടുന്ന, വിശ്വാസ സമൂഹത്തിന്റെ പിന്തുണയുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതിലൂടെമയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ പ്രതിരോധം, സൗഖ്യം, പരിവർത്തനം എന്നിവയുടെ നിർണ്ണായക ശക്തിയായി ക്രിസ്തീയ വിദ്യാഭ്യാസം നിലകൊള്ളുന്നു.
മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രധാന സാദ്ധ്യതകൾ
- സാൻമാർഗ്ഗികവും ധാർമ്മികവുമായ പ്രതിരോധശേഷി വികസിപ്പിക്കൽ
വ്യക്തികളിൽ സാൻമാർഗ്ഗികവും, ധാർമ്മികവുമായ പ്രതിരോധശേഷി വളർത്തിയെടുക്കുവാൻവേദപുസ്തകപഠനങ്ങളിലൂടെയും,സ്വഭാവ രൂപീകരണത്തിലൂടെയും, ക്രിസ്തീയ വിദ്യാഭ്യാസംസഹായിക്കുന്നു.അങ്ങനെ അത് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ ശക്തമായ ഒരു പ്രതിരോധശക്തിയായി വർത്തിക്കുന്നു. ഭോഗാസക്തിയെയും ധാർമ്മിക ആപേക്ഷികതയെയും മഹത്വപ്പെടുത്തുന്ന ഒരു ലോകത്ത്, നീതിനിഷ്ഠമായ ജീവിതത്തിനുള്ള ആത്യന്തികവഴികാട്ടിദൈവവചനമാണെന്ന അടിത്തറയാണ് ക്രിസ്തീയ വിദ്യാഭ്യാസം നൽകുന്നത് (സങ്കീർത്തനം 119:105). തെറ്റും ശരിയും തിരിച്ചറിയാനുള്ള പരിജ്ഞാനത്താൽ വ്യക്തികളെ നിറയ്ക്കുന്നതിലൂടെ, ക്രിസ്തീയ വിദ്യാഭ്യാസംവ്യക്തികളിൽ ആത്മനിയന്ത്രണം, സമഗ്രത, ഉത്തരവാദിത്തം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്നു (ഗലാത്യർ 5:22-23). ലഹരിക്കും, ആത്മനിയന്ത്രണമില്ലായ്മക്കും എതിരായ വേദപുസ്തകമുന്നറിയിപ്പുകൾ (സദൃശവാക്യങ്ങൾ 20:1, എഫെസ്യർ 5:18) വെറും ധാർമ്മിക നിർദ്ദേശങ്ങൾ മാത്രമല്ല, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ വിനാശകരമായ അനന്തരഫലങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്ന ദിവ്യജ്ഞാനാധിഷ്ഠിത സുരക്ഷാമാർഗങ്ങളായി വർത്തിക്കുന്നു..പാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും (റോമർ 6:23) കൃപയുടെ വീണ്ടെടുപ്പുശക്തിയെക്കുറിച്ചും (1 യോഹന്നാൻ 1:9) പഠിപ്പിക്കുന്നതിലൂടെ, ക്രിസ്തീയ വിദ്യാഭ്യാസം ആസക്തിയുടെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുക മാത്രമല്ല, പരിവർത്തനത്തിനുള്ള പ്രത്യാശയും നൽകുന്നു. മാത്രമല്ല, ക്രിസ്തീയ വിദ്യാഭ്യാസം മനുഷ്യഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു, ക്ഷണികമായ പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിനുപകരം ദൈവത്തെ മാനിക്കുന്നതും അവരവരുടെ ക്ഷേമത്തിന് സഹായകവുമായതിരഞ്ഞെടുപ്പുകൾ നടത്താൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.
ചുരുക്കത്തിൽ, ദൈവവചനതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാർമ്മിക സമ്പൂർണ്ണതകളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭോഗാസക്തിസംസ്കാരത്തിന് ഒരു പ്രതിവാദം ക്രിസ്തീയ വിദ്യാഭ്യാസം നൽകുന്നു. മയക്കുമരുന്ന് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു എന്ന് മാത്രമല്ലപകരം, അത് വിശുദ്ധിയുള്ളതും, ലക്ഷ്യബോധമുള്ളതും ക്രിസ്തു കേന്ദ്രീകൃതവുമായ ഒരു ജീവിതത്തിന് പ്രചോദനം നൽകുന്നു,യഥാർത്ഥ സമാധാനവും, സന്തോഷവും നേടുന്നതിൽ ലഹരിവസ്തുക്കൾ അനിവാര്യമല്ലാതാക്കുന്നു.
- ഉത്കണ്ഠയ്ക്കും, സമപ്രായക്കാരുടെ സമ്മർദ്ദത്തിനും വിശ്വാസാധിഷ്ഠിതമായ പരിഹാര സംവിധാനങ്ങൾ
യൗവ്വനക്കാരിൽപലരുംഅക്കാദമിക അമിതപ്രതീക്ഷകൾ, സാമൂഹിക വെല്ലുവിളികൾ അല്ലെങ്കിൽ വ്യക്തിപരമായ അരക്ഷിതാവസ്ഥ എന്നിവയുടെ ഉത്കണ്ഠയിൽ നിന്നും,സമ്മർദ്ദങ്ങളിൽ നിന്നുംരക്ഷപ്പെടാൻ മയക്കുമരുന്നുകളിലേക്ക് തിരിയാറുണ്ട്. തൽക്ഷണ പ്രശ്നപരിഹാരവും സംതൃപ്തിയും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു ലോകത്ത്, ഇത്തരക്കാർക്ക് ലഹരിവസ്തുക്കളുടെ ദുരുപയോഗം എളുപ്പമുള്ളതും, എന്നാൽ വിനാശകരവുമായ ഒരു നേരിടൽ സംവിധാനമായി (coping mechanism) മാറുന്നു.ഇത്തരുണത്തിൽ,ക്രിസ്തീയ വിദ്യാഭ്യാസം പ്രാർത്ഥനയിലൂടെയും തിരുവചനധ്യാനത്തിലൂടെയും ആത്മീയ പ്രതിരോധശേഷി വളർത്തിയെടുക്കുന്ന, അടിസ്ഥാനപരമായി വ്യത്യസ്തമായ ഒരു സമീപനം മുൻപോട്ട് വയ്ക്കുന്നു. കേവലം നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും മയക്കുമരുന്ന് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനുപകരം, വ്യക്തികളിൽ വിശ്വാസവും, പ്രത്യാശയും വളർത്തി വെല്ലുവിളികളെ നേരിടാൻ ക്രിസ്തീയ വിദ്യാഭ്യാസം അവരെആന്തരികമായി ശക്തിപ്പെടുത്തുന്നു. ദൈവവചനവുമായി സ്ഥിരമായി ഇടപഴകുന്നതിലൂടെ, യൗവനക്കാർ തങ്ങളുടെ ഉത്കണ്ഠകൾ/ഭാരങ്ങൾ ദൈവത്തിൽ ഇടാനും ദോഷകരമായ വസ്തുക്കളിൽ ആശ്വാസം തേടുന്നതിനുപകരം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ സമാധാനം കണ്ടെത്താനും പഠിക്കുന്നു. പ്രാർത്ഥന ഒരു പരിവർത്തനാത്മക പരിശീലനമായി മാറുന്നു.അതിലൂടെസ്വാശ്രയത്വത്തിൽ നിന്ന് ദൈവത്തിന്റെ ജ്ഞാനത്തിലും, ശക്തിയിലും ആശ്രയിക്കുന്നതിലേക്ക് ശ്രദ്ധ മാറ്റുന്നു. കൂടാതെ, കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കും ദൈവത്തിന്റെ പദ്ധതിയിൽ ഒരു ലക്ഷ്യമുണ്ടെന്ന ഉറപ്പു ക്രിസ്തീയ വിദ്യാഭ്യാസം നൽകുന്നു (റോമർ 8:28), ഇത് യൗവനക്കാരിൽ പ്രശ്നസാഹചര്യങ്ങളിൽ ഒളിച്ചോട്ടത്തിനു പകരം സ്ഥിരോത്സാഹം വളർത്തിയെടുക്കാൻ സഹായിക്കുന്നു. വിശ്വാസാധിഷ്ഠിതമായ നേരിടൽതന്ത്രങ്ങൾ ഉപയോഗിച്ച് വിനാശകരമായ ശീലങ്ങളെ മാറ്റിസ്ഥാപിക്കുന്നതിലൂടെ, വെല്ലുവിളികളെ നിരാശയ്ക്കുള്ള കാരണങ്ങളായി കാണാതെ, ദൈവത്തിലുള്ള ആശ്രയം ആഴത്തിലാക്കാനുള്ള അവസരങ്ങളായി കാണുന്ന ഒരു മാനസികാവസ്ഥയെ ക്രിസ്തീയ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നു, അത് ആത്യന്തികമായി കൂടുതൽ അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതുമായ ജീവിതത്തിലേക്ക് നയിക്കുന്നു.
- മാതാപിതാക്കളുടെയും സഭയുടെയും പങ്കാളിത്തം
ഒരു കുട്ടിയുടെ ധാർമ്മിക ദിശാസൂചിക രൂപപ്പെടുത്തുന്നതിലും, രൂപാന്തരപ്പെടുന്നതിലും മാതാപിതാക്കളുടെ സ്വാധീനം നിർണായകമാണ്. ഇത്മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിൽ കുടുംബകേന്ദ്രീകൃത ക്രിസ്തീയ വിദ്യാഭ്യാസം അനിവാര്യമാക്കുന്നു. മാതാപിതാക്കൾ സ്ഥാപിച്ച മാതൃകകളിലൂടെ കുട്ടികൾ ക്രിസ്തീയമൂല്യങ്ങൾ നിരീക്ഷിക്കുകയും, സ്വാംശീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ വിശ്വാസവിദ്യാലയമാണ് വീട്. പ്രാർത്ഥന, തിരുവചനപഠനം, ക്രിസ്തുകേന്ദ്രീകൃത സംഭാഷണങ്ങൾ എന്നിവയിൽ കുടുംബങ്ങൾ സജീവമായി ഏർപ്പെടുമ്പോൾ, അവിടെആരോഗ്യമുള്ളക്രിസ്തീയധാർമ്മികബോധം ശക്തിപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.ഇത്തരം സാഹചര്യങ്ങൾ ലഹരിവസ്തുക്കളുടെ പ്രലോഭനങ്ങൾക്കെതിരെയും ശക്തമായ ബോധ്യങ്ങൾ വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നു. എന്നിരുന്നാലും, മാതാപിതാക്കൾക്ക് ഈ ഉത്തരവാദിത്തം ഒറ്റയ്ക്ക് വഹിക്കാൻ കഴിയില്ല. സൺഡേസ്കൂളുകളിലൂടെയും യുവജന കൂട്ടായ്മകളിലൂടെയും ആത്മീയ പ്രബോധനത്തിനും യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികൾക്കും ഇടയിലുള്ള വിടവ് സഭകൾ നികത്തണം.വെല്ലുവിളികളെ മറികടക്കത്തക്കവിധത്തിലുള്ളഉപാധികളും, മാർഗനിർദേശവും, വിഷയാസ്പദപരിശീലനസഹായികളുംലഭ്യമാക്കികുട്ടികളും, മാതാപിതാക്കളും ഒരുമിച്ച് വിശ്വാസത്തിൽ വളരുന്ന ഇടങ്ങൾ സജ്ജമാക്കിനൽകാൻ സഭയ്ക്ക് കഴിയും. ക്രിസ്തീയ വിദ്യാഭ്യാസം ക്ലാസ് മുറികളിലോ ദൈവാലയങ്ങളിലോഒതുങ്ങിനിൽക്കരുത്,മറിച്ച് കുടുംബം, പള്ളി, വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള തുടർമാനമായ സഹകരണത്തിലൂടെ കുട്ടികൾക്ക് അത് അനസ്യൂതം ലഭ്യമാകണം..
- ക്രിസ്തീയവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിശ്വാസാധിഷ്ഠിത സുരക്ഷിത ഇടങ്ങളാക്കി മാറ്റൽ
ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാദമിക കേന്ദ്രങ്ങൾ എന്നതിലുപരി ആത്മീയവും, ധാർമ്മികവുമായ രൂപീകരണത്തിന്റെ സങ്കേതങ്ങളായിരിക്കണം. അവധാർമ്മികഅവ്യക്തതകൾ മറികടക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കണം. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പോരാടുന്നതിന് ഓരോ വ്യക്തിക്കുംതങ്ങളെത്തന്നെ ആഴമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ക്രിസ്തുകേന്ദ്രീകൃത ലോകവീക്ഷണംഇത്തരം സ്ഥാപനങ്ങളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഹൃദയം തുറന്ന സംഭാഷണങ്ങൾ, വിശ്വാസാധിഷ്ഠിത കൗൺസിലിംഗ്ആദിയായവമുഖേനവിദ്യാർത്ഥികൾ അനുഭവിക്കുന്ന സംഘർഷങ്ങളെയും,പ്രലോഭനങ്ങളെയും, ഉത്കണ്ഠകളെയും കുറിച്ചുള്ള തുറന്ന ചർച്ചകളും ഇവിടെ സാധാരണമാകാവുന്നതാണ്. വിദ്യാർത്ഥികൾ നിശബ്ദമായി വ്യഥ അനുഭവിക്കുന്നില്ലെന്നും, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്ന സമ്മർദ്ദങ്ങളെയും, ഉത്കണ്ഠകളെയും നേരിടുന്നതിൽ പിന്തുണ ലഭിക്കുന്നുവെന്നും ഇതിലൂടെ ഉറപ്പാക്കാം.കൂടാതെ, വേദപുസ്തക മൂല്യങ്ങൾ ഇഴചേർക്കുന്ന ഒരു പാഠ്യപദ്ധതിയിലൂടെഇത്തരം ഇടങ്ങളിൽമാനസികാരോഗ്യം, വ്യക്തിപരമായ ഉത്തരവാദിത്തം, ജ്ഞാനപൂർവകമായ തീരുമാനമെടുക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽഏർപ്പെടുവാനും അതിലൂടെബൗദ്ധികമായി അടിസ്ഥാനമുള്ളതും, പ്രായോഗികവുമായ ഒരു വിശ്വാസത്തെ സ്വായത്തമാക്കുവാനും യൗവനക്കാർക്കു സാധിക്കും. ഇപ്രകാരം ക്രിസ്തീയ വിദ്യാഭ്യാസകേന്ദ്രങ്ങൾ, ആസക്തിയിലേക്ക് നയിക്കുന്ന ഒറ്റപ്പെടലിനെയും നിഷേധാത്മകസ്വാധീനങ്ങളെയും ചെറുക്കുന്ന ഒരു പിന്തുണാസംവിധാനം നൽകുന്നു. ഈ ഇടങ്ങൾ സമാനവെല്ലുവിളികൾ നേരിടുന്ന സമപ്രായക്കാരെയും, അധ്യാപകരെയും കൂട്ടിയിണക്കുകയും,പ്രോത്സാഹനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിക്കുകയുംചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:17). ക്രിസ്തു കേന്ദ്രീകൃത സൗഹൃദങ്ങളിലൂടെ, യൗവനക്കാർ ദൈവമക്കളെന്ന നിലയിൽ തങ്ങളുടെ സ്വത്വത്തിൽ ശക്തി കണ്ടെത്തുന്നു, വിശുദ്ധിയും, ലക്ഷ്യബോധവുമുള്ള ഒരു ജീവിതത്തോടുള്ള അവരുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. വിശ്വാസം, വിദ്യാഭ്യാസം, പരിവർത്തനാത്മക ബന്ധങ്ങൾ എന്നിവഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആസക്തിയെ ചെറുക്കുക മാത്രമല്ല, ദൈവത്തിന്റെ കൃപയുടെയും ഉദ്ദേശ്യത്തിന്റെയും സമൃദ്ധിയിൽ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ സ്ഥാപനങ്ങൾക്ക് സഹായിക്കാനാകും.
- മാർഗ്ഗദർശനവും(Mentorship)നേതൃത്വ വികസനവും
വ്യക്തികളിൽ ഗുണപരമായ സ്വാധീനങ്ങൾ ശക്തിപ്പെടുത്തുന്നതിലും,വഴിതെറ്റാനുള്ള സാദ്ധ്യതകൾ കുറയ്ക്കുന്നതിലും ക്രിസ്തീയസമൂഹം അതിന്റെ ചരിത്രത്തിൽനിർണായക ചുവട് വയ്പ്പുകൾ നടത്തിയിട്ടുണ്ട്. (സദൃശവാക്യങ്ങൾ 27:17). സാമൂഹിക മാധ്യമങ്ങൾ, വിനോദം, സമപ്രായക്കാരുടെ അഭിപ്രായങ്ങൾ തുടങ്ങിയബാഹ്യസ്വാധീനങ്ങളാൽയൗവ്വനക്കാർകൂടുതലായി രൂപപ്പെടുന്ന ഒരു യുഗത്തിൽ, ക്രിസ്തീയ മൂല്യങ്ങളിൽ വേരൂന്നിയ മാർഗദർശനം (Mentorship) ഏറെ വിലപ്പെട്ടതാണ്. ദൈവികനീതിനിഷ്ഠമായ ജീവിതം വെളിപ്പെടുത്തുന്നഅതുല്യവ്യക്തികളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുവാൻ ശക്തമായ ഒരു ക്രിസ്തീയവിശ്വാസസമൂഹത്തിനു സാധിക്കും. യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിൽ ഇത്തരം റോൾമോഡലുകൾ നിർണായക പങ്ക് വഹിക്കുന്നു.പരിജ്ഞാനപൂർവമായ ജീവിത തീരുമാനങ്ങൾ എടുക്കുന്നതിൽ മെന്റർഷിപ്പ്സഹായിക്കുമെന്നതിനാൽമയക്കുമരുന്ന് ആസക്തിഎന്ന മഹാഭീഷണിനമ്മെ വിഴുങ്ങി കളയുമെന്ന് തോന്നിപ്പിക്കുന്ന ഈ നാളുകളിൽ ക്രിസ്തീയ വിദ്യാഭ്യാസ ചട്ടക്കൂടുകൾഅവയെ പ്രോത്സാഹിപ്പിക്കണം.
മയക്കുമരുന്ന് ദുരുപയോഗത്തെ നേരിടുന്നതിനുള്ളപ്രായോഗികമായ ക്രിസ്തീയ ഇടപെടലുകൾ
- ആരാധന, ആത്മീയ ശിക്ഷണങ്ങൾ, സൺഡേസ്കൂൾ &യുവജന വേദപഠനങ്ങൾ – സജീവമായ ആരാധന, തിരുവചനം മനഃപാഠമാക്കൽ, ആത്മീയ ശിക്ഷണങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിലൂടെ കുട്ടികളിൽ ഉറച്ച ഒരു വിശ്വാസത്തിന്റെ അടിത്തറ സൃഷ്ടിക്കാൻ സാധിക്കും. പ്രായത്തിനനുസരിച്ചുള്ള വേദപുസ്തകപാഠങ്ങളിലൂടെക്രിസ്തീയമൂല്യങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ അപകടങ്ങൾ എന്നിവ പഠിപ്പിക്കുന്ന ശക്തമായ ഒരു പാഠ്യപദ്ധതിഒരുക്കുന്നതിലൂടെയൗവ്വനക്കാരെവേദപുസ്തകധാർമ്മികതലൂന്നിയ ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സജ്ജരാക്കുവാനും സാധിക്കും.
- വർക്ക്ഷോപ്പുകൾ, യുവജന കൂട്ടായ്മ&റിട്രീറ്റുകൾ – ഓരോരുത്തരും ഒറ്റ തിരിഞ്ഞ തുരുത്തുകളായി പരിണമിക്കുന്ന ഈ നാളുകളിൽ യുവജനങ്ങളുടെ കൂടിവരവുകൾ സമാനചിന്താഗതിയുള്ള സമപ്രായക്കാരുടെ കൂട്ടായ്മകൾ സൃഷ്ടിക്കുകയും, അവരുടെ ക്രിസ്തീയബോധ്യങ്ങളെ പരസ്പരം രാകി മൂർച്ചപ്പെടുത്തുവാനുള്ള അവസരം കരഗതമാവുകയും തന്മൂലം അതു ശക്തിപ്പെടുകയും, വിശ്വാസം വളർത്തുന്ന വ്യത്യസ്തഅനുഭവങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ആസക്തിയുടെ അപകടങ്ങളെക്കുറിച്ച് യൗവ്വനക്കാരെ ബോധവൽക്കരിക്കാനും പ്രലോഭനങ്ങളെ ചെറുക്കുന്നതിന് അവരെ സജ്ജരാക്കാനും ഇവിടെ സാധിക്കുന്നു. വിശ്വാസത്തിൽ വേരൂന്നിയ വിമർശനാത്മക ചിന്തയെ ഈ വേദികൾ വളർത്തിയെടുക്കുന്നു. മാറുന്നസാംസ്കാരിക മാനദണ്ഡങ്ങൾക്കുപകരം വേദപുസ്തകതത്വങ്ങളെ അടിസ്ഥാനമാക്കി തെറ്റിൽ നിന്ന് ശരിയെ തിരിച്ചറിയാൻ ഈ കൂടിവരവുകൾ യൗവ്വനക്കാരെ സഹായിക്കുന്നു. കൂടാതെഈ വേദികൾ, അവരിൽ വ്യക്തിപരമായ ഉത്തരവാദിത്തബോധം വളർത്തിയെടുക്കുകയും, അവരുടെ പ്രവർത്തനങ്ങൾക്ക് ആത്മീയവും പ്രായോഗികവുമായ അനന്തരഫലങ്ങളുണ്ടെന്ന ബോധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
- കുടുംബത്തിനായുള്ളപ്രാർത്ഥനായോഗങ്ങൾ & ശിഷ്യത്വ പരിശീലനസഹായികൾ – കുടുംബ ഐക്യത്തിനും, ആത്മീയ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനയെകുടുംബതലങ്ങളിൽ സഭകൾക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയും. വീടിന്റെ പരിസരങ്ങളിൽവേദപുസ്തകപാഠങ്ങളിലൂന്നിയവിശ്വാസാധിഷ്ഠിത ചർച്ചകളിൽ ഏർപ്പെടാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് സഭ തയ്യാറാക്കിയവിഷയാസ്പദപരിശീലനസഹായികൾലഭ്യമാക്കേണ്ടതും പ്രധാനമാണ്.
- ക്രിസ്തീയരക്ഷാകർതൃത്വംസംബന്ധിച്ചവർക്ക്ഷോപ്പുകൾ&രക്ഷാകർതൃ പിന്തുണാസമൂഹങ്ങൾ – ശക്തമായ വിശ്വാസ അടിത്തറകളുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിനെക്കുറിച്ച് പരിശീലനം ലഭിച്ച പട്ടക്കാർ, കൗൺസിലർമാർ അതുമല്ലെങ്കിൽ പരിചയസമ്പന്നരായ മാതാപിതാക്കൾ നയിക്കുന്ന പരിശീലനപരിപാടികൾ സംഘടിപ്പിക്കേണ്ടത് പ്രധാനമാണ്. രക്ഷാകർതൃത്വംസംബന്ധിച്ചവെല്ലുവിളികൾ ചർച്ച ചെയ്യാനും, ഉപദേശം തേടാനും, അവയെ നേരിടാനും,കുട്ടികൾക്കായി പ്രാർത്ഥിക്കാനുമുള്ള സുരക്ഷിതമായ ഇത്തരംഇടങ്ങൾ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തെ നേരിടാൻ സഹായകമാകും.
- ജീവിത നൈപുണ്യപരിശീലനം &ഉദ്ദേശ്യാധിഷ്ഠിത പരിപാടികൾ – ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് നയിച്ചേക്കാവുന്ന ലക്ഷ്യമില്ലായ്മ തടയുന്നതിന് ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജീവിത നൈപുണ്യപരിശീലനവും ഉദ്ദേശ്യാധിഷ്ഠിത പരിപാടികളും ഒരുക്കേണ്ടത്അത്യാവശ്യമാണ്. സാമ്പത്തിക കാര്യവിചാരകത്വം, സമയം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം, ആശയവിനിമയം തുടങ്ങിയ പ്രായോഗിക വിഷയങ്ങളിൽകുട്ടികളെഒരുക്കിയെടുക്കുന്നതിലൂടെ, സ്ഥിരതയുള്ള ഒരു ജീവിതത്തിന് ആവശ്യമായ അച്ചടക്കം അവർ നേടുന്നു. കരിയർ മാർഗ്ഗനിർദ്ദേശവും, തൊഴിൽ പരിശീലനവും ദൈവം അവർക്കായി ഒരുക്കിയിരിക്കുന്നലക്ഷ്യം കണ്ടെത്താൻ അവരെ സഹായിക്കുന്നു.അവരുടെ ജോലിയും കഴിവുകളും ദൈവത്തിന്റെ മഹത്തായ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുവെന്ന് ഇതൊക്കെയും അവരെ ബോധ്യപ്പെടുത്തുന്നു.
- വിശ്വാസസമൂഹാധിഷ്ഠിത പുനരധിവാസ പരിപാടികൾ – ലഹരിവസ്തുക്കളുടെ ദുരുപയോഗം പരിഹരിക്കുന്നതിൽ വിശ്വാസസമൂഹാധിഷ്ഠിത പുനരധിവാസ പരിപാടികൾ നിർണായകമാണ്.ആസക്തിയിൽ വീണു പോയവർക്ക്പൂർണ്ണവിമോചനം സാധ്യമാക്കുവാൻവിശ്വാസത്തിലൂന്നിയ പരിപാടികൾ ഒരുക്കുവാൻസഭ പുനരധിവാസ കേന്ദ്രങ്ങളുമായി സജീവമായി സഹകരിക്കണം. കൗൺസിലിംഗ്, പ്രാർത്ഥനാപിന്തുണ, മാർഗനിർദേശം എന്നിവ ലഭ്യമാക്കുന്നതിലൂടെ, പ്രൊഫഷണൽ ചികിത്സയ്ക്കൊപ്പം ആത്മീയസൗഖ്യംനൽകാൻ സഭയ്ക്ക് കഴിയും. ഇത്തരംവ്യക്തികളെ പരിപോഷിപ്പിക്കുന്ന ശ്രമങ്ങൾ ഒരു വിശ്വാസ സമൂഹത്തിനുള്ളിൽ ഒരുക്കുന്നതിലൂടെഅവരുടെ ജീവിതം പുനർനിർമ്മിക്കാൻ സഭ സഹായിക്കുന്നു. ഈ സംരംഭങ്ങളിലൂടെ, സഭ ഒരുരക്ഷപെടലിനു സഹായിക്കുക മാത്രമല്ല, ബാധിതരായ യൗവ്വനക്കാരെ ദൈവകൃപയിലേക്കും,സമർപ്പണത്തിലേക്കും, പുതുക്കിയ ലക്ഷ്യബോധത്തിലേക്കും നയിച്ച് ശാശ്വതമായ പരിവർത്തനം സാധ്യമാക്കുകയും ചെയ്യുന്നു.
- ക്രിസ്തീയ മാധ്യമങ്ങൾ&ഡിജിറ്റൽ ഔട്ട്റീച്ച് – ഡിജിറ്റൽ യുഗത്തിൽ, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുവാൻക്രിസ്തീയ വിദ്യാഭ്യാസപരിശ്രമങ്ങൾസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി അവബോധം ഉണ്ടാക്കുന്നതിനും, വിശ്വാസാധിഷ്ഠിത മാർഗ്ഗനിർദ്ദേശം നൽകുന്നതിനുംശ്രമിക്കണം. ഇത്തരത്തിലുള്ള പോഡ്കാസ്റ്റുകൾ, യൂട്യൂബ്ചാനലുകൾ, സോഷ്യൽ മീഡിയ കാമ്പെയ്നുകൾ എന്നിവ ആധുനിക യുവത്വത്തെതങ്ങളുടെ സ്വത്വം, ജീവിതോദ്ദേശ്യം, പ്രലോഭനങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷി എന്നിവയെക്കുറിച്ചുള്ള ചിന്തകളിലേക്ക് പ്രവേശിക്കുവാനും ക്രമേണ അത് സംബന്ധിച്ച വേദപുസ്തകപഠിപ്പിക്കലുകളുമായി ഇടപഴകുന്നതിനുമുള്ള ശക്തമായ ഉപകരണങ്ങളായി വർത്തിക്കും. ഓൺലൈനിലുള്ള ജീവിതഗന്ധിയായ സാക്ഷ്യങ്ങൾ, ഭക്തിസംവർദ്ധക വീഡിയോകൾ, സംവേദനാത്മക ചർച്ചകൾ എന്നിവ അനേകർക്ക് ജീവിതത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യുവാൻ പ്രചോദനം നൽകും. വിശ്വാസാധിഷ്ഠിതമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിലൂടെസഭയ്ക്ക് വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും, നിഷേധാത്മക സ്വാധീനങ്ങളെ ചെറുക്കാനും, ക്രിസ്തു കേന്ദ്രീകൃതമായ ഒരു വീക്ഷണകോണിലൂടെ വെല്ലുവിളികളെ നേരിടാനുള്ള പരിജ്ഞാനം യൗവ്വനക്കാരിൽ വളർത്തുവാനും കഴിയും.
നമ്മുടെ യൗവ്വനക്കാരുടെ ഭാവി ത്രിശങ്കുസ്വർഗ്ഗത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു നിർണായക ഘട്ടത്തിലാണ്ഇന്ന് കേരളം. ഈ നാട്ടിൽ ലഹരിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ നിയമപാലകരും, സർക്കാർ സംരംഭങ്ങളും ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും യഥാർത്ഥവും ശാശ്വതവുമായ മാറ്റം ഓരോഹൃദയത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. ക്രിസ്തീയ വിദ്യാഭ്യാസം അക്കാദമിക അറിവിനേക്കാൾ ഒരു വ്യക്തിക്ക് ധാർമ്മിക ശക്തി, ദൈവവിശ്വാസം, പ്രലോഭനങ്ങളിൽ പ്രതിരോധശേഷി, ആസക്തിക്ക് ഇടമില്ലാത്ത ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിന്റെ ദർശനം എന്നിവ നൽകുന്നു. കേരളത്തിലെ യൗവ്വനക്കാർ ലക്ഷ്യബോധത്തോടെയും വിശുദ്ധിയോടെയും അചഞ്ചലമായ വിശ്വാസത്തോടെയും ജീവിക്കാൻ ശക്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്സഭ, മാതാപിതാക്കൾ, അധ്യാപകർ, വിശ്വാസ സമൂഹങ്ങൾ എന്നിവർ ഈ ദൗത്യത്തിൽ ഒന്നിക്കണം. ക്രിസ്തീയ വിദ്യാഭ്യാസംമുഖേനആസക്തിയെ ചെറുക്കുക മാത്രമല്ല, ദൈവത്തിന്റെ കൃപയുടെ സമൃദ്ധിയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക് ഉയർന്നുവരാൻ കഴിയും.
**************************