Malankara Mar Thoma Syrian Church

Ecological Commission

Vision Statement

(Released on 22nd April 2022, Earth Day by The Most Rev. Dr. Theodosius Mar Thoma Metropolitan)

We believe that the earth and the earth communities, created and found good by God, are an organic community of the relational God and relational beings. In this web of creation, we are called to practice kinship and planetary solidarity with our siblings and neighbours, to protect, nurture and celebrate life. Human vocation in this community of creation is “to till and to keep” the earth and to be the guardians of God’s creation, practicing mutual custodianship. We recognize the inherent goodness and intrinsic worth of all God’s creation and reject all attempts to subdue, exploit, colonize, and commodify the creation as sin.

We discern that human sinfulness, manifested in unjust systems and structures such as colonialism and neo-liberal capitalism which continue to colonize, destroy, and commodify the land, water, forest, and the atmosphere, is the root cause for the environmental crises that we encounter today. We also recognize that the indigenous and subaltern communities are disproportionally affected by the environmental crises. We also admit that our perceptions of the good life and our worldviews are deeply influenced by neo-liberal capitalism which continues to destroy the integrity of creation and lead to ecocide and genocide in the form of floods, droughts, farmer suicides, environmental refugees, and climate change.

As a foretaste of the reign of God, we believe that the Church is called to be a healing presence amidst death and destruction. It requires from us the costly commitment to denounce all forces of death and to participate in the ongoing struggles and initiatives to realize the divine project of renewing the face of the earth. To this end, the Ecological Commission of the Mar Thoma Church envisions the church as discipleship communities of eco-justice witness in our neighbourhoods, proclaiming the gospel of abundant life through our ministries of care, compassion, healing, and justice.

For the Mar Thoma Ecological Commission,

Rt. Rev Joseph Mar Barnabas Suffragan Metropolitan (Chairman)

Rev. V. M. Mathew (convenor)

 

പരിസ്ഥിതി ദർശന രേഖ

(2022 ഏപ്രിൽ 22, ഭൗമ ദിനത്തിൽ അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലിത്ത പ്രകാശനം ചെയ്തത്)

ഭൂമിയും അതിൽ ജീവിക്കുന്ന മനുഷ്യർ ഉൾപ്പെടെ സകല ചരാചരങ്ങളും ദൈവം സൃഷ്ടിച്ചതും നല്ലത് എന്ന് കണ്ടെത്തിയതും ആണ്. മണ്ണും ജലവും വായുവും ആകാശവും സകല ജീവികളും പരസ്പര ബന്ധിതമായ ഒരു ജൈവ സമൂഹമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. സൃഷ്ടിയുടെ ഈ ശൃംഖലയിൽ, നമ്മുടെ സഹോദരങ്ങളോടും അയൽക്കാരോടും ബന്ധുത്വവും ഐക്യദാർഢ്യവും പരിശീലിക്കാനും ജീവിതത്തെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ആഘോഷിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ സൃഷ്ടി സമൂഹത്തിലെ മനുഷ്യന്റെ തൊഴിൽ ഭൂമിയെ “കൃഷി ചെയ്യുകയും പരിപാലിക്കുകയും” ദൈവത്തിന്റെ സൃഷ്ടിയുടെ സംരക്ഷകരാകുകയും പരസ്പര സംരക്ഷണം ശീലിക്കുകയും ചെയ്യുക എന്നതാണ്. ദൈവത്തിന്റെ എല്ലാ സൃഷ്ടികളുടെയും അന്തർലീനമായ നന്മയും മൂല്യവും ഞങ്ങൾ തിരിച്ചറിയുകയും കീഴടക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരസിക്കുകയും ചെയ്യുന്നു. സൃഷ്ടിയെ ചൂഷണം ചെയ്യുക, കോളനിവൽക്കരിക്കുക, വിൽപനച്ചരക്കാക്കുക എന്നത് പാപമാണ് എന്ന് ഞങ്ങൾ കരുതുന്നു.

ആഗോള തലത്തിലെ കോളനിവൽക്കരണവും പുത്തൻ മുതലാളിത്ത സാമ്പത്തിക നയങ്ങളും മനുഷ്യനെ പാരിസ്ഥിതിക പാപത്തിലേക്കു നയിക്കുന്നു. ഭൂമിയും ജലവും മണ്ണും ജൈവസമ്പത്തും വനങ്ങളും അന്തരീക്ഷവും കേവലം വിൽക്കാനുള്ള ചരക്കുമാത്രമാണെന്ന കാഴ്ചപ്പാടാണ് ഇന്നത്തെ വികലത. നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളുടെ മൂലകാരണം ഇതാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. ഈ പാരിസ്ഥിതിക പ്രതിസന്ധികൾ പ്രാദേശിക സമൂഹങ്ങളെയും ആദിവാസികൾ, പാവപ്പെട്ട കർഷകർ, തീരദേശ സമൂഹങ്ങൾ തുടങ്ങിയവരെ അഭയാർഥികളാക്കുന്ന സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നും തിരിച്ചറിയുന്നു. നല്ല ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളും ലോകവീക്ഷണങ്ങളും നവലിബറൽ മുതലാളിത്തം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. അതു സൃഷ്ടിയുടെ സമഗ്രതയെ നശിപ്പിക്കുകയും പ്രളയം, വരൾച്ച, കർഷക ആത്മഹത്യകൾ, പാരിസ്ഥിതിക പ്രശ്നങ്ങളാലുള്ള പലായനം, കാലാവസ്ഥ എന്നിവയുടെ രൂപത്തിലുള്ള ജൈവഹത്യയിലേക്കും വംശഹത്യയിലേക്കും ലോകത്തെ നയിക്കുകയും ചെയ്യുന്നു.

ദൈവവാഴ്ചയുടെ ഒരു മുൻകരുതൽ എന്ന നിലയിൽ മരണത്തിനും നാശത്തിനും നടുവിൽ സഭ ഒരു രോഗശാന്തി സാന്നിധ്യമായി വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മരണത്തിന്റെ എല്ലാ ശക്തികളെയും അപലപിക്കാനും ഭൂമിയുടെ മുഖം നവീകരിക്കാനുള്ള ദൈവികപദ്ധതി യാഥാർഥ്യമാകാൻ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളിലും സംരംഭങ്ങളിലും പങ്കെടുക്കാനുമുള്ള വിലയേറിയ പ്രതിബദ്ധത ലോകം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു. ഈ ലക്ഷ്യത്തിനായി മാർത്തോമ്മാ സഭയുടെ പരിസ്ഥിതി കമ്മിഷൻ സഭയെ നമ്മുടെ കരുതലിന്റെയും സൗഖ്യത്തിന്റെയും നീതിയുടെയും അനുകമ്പയുടെയും ശുശ്രൂഷകളിലൂടെ സമൃദ്ധമായ ജീവിതത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്ന സാർത്ഥക സമൂഹമാക്കി മാറ്റാനായി ലക്ഷ്യമിടുന്നു. പരിസ്ഥിതി നീതിക്ക് സാക്ഷ്യം വഹിക്കുന്ന ശിഷ്യസമൂഹങ്ങളായി മാർത്തോമ്മാ സഭയെ വിഭാവനം ചെയ്യുന്നു.
മാർത്തോമ്മാ സഭാ പരിസ്ഥിതി കമ്മീഷനുവേണ്ടി,

Rt. Rev Joseph Mar Barnabas Suffragan Metropolitan (Chairman)

Rev. V. M. Mathew (convenor)

 

Green Lifestyle / Eco-code of Conduct

The Bible testifies that the earth and all its creatures were created for God’s divine purpose, and that their active existence, protection, and accountability are the basic manifestations of the faith of every human being. Article 51 A G of the Constitution of India stipulates that it is the fundamental duty of every citizen to protect forests, wetlands, rivers, and wildlife; to improve their ecosystems; and to approach every living organism compassionately. The Ecological Commission of the Mar Thoma Syrian Church proposes the following green lifestyle for parishes, schools, institutions, and homes.

 Green Lifestyle / Eco-code of Conduct

Parishes

  1. Keep the church yard and cemetery clean and free of plastic.
  2. Avoid excessive exploitation of natural resources in construction activities. Try to utilize local resources and encourage the use of low-cost alternative natural materials, including recycling of old building materials. Existing buildings should be maintained with maximum new designs instead of destroying them.
  3. Make the church and its surroundings pleasant and natural by planting shade trees, fruit trees, and ornamental plants. The church yard should not be tiled and the natural flow of rainwater into the soil should be allowed.
  4. Use only natural flowers for celebrations and decorations related to church. Discourage the use of imported coloured chemicals and plastics in ceremonies like weddings in parish halls.
  5. Collect rainwater from the roofs of churches and other buildings in storage tanks and use.
  6. Encourage members of the church to use public transportation or walk to and from church as much as possible, and share personal vehicles with each other.
  7. Transform local parishes into energy generators by installing solar panels on the roofs of churches and other buildings.
  8. Use green appliances with better energy rating such as LED lights and low-watt fans to reduce power consumption.
  9. Avoid the use of flex in advertisements for parish ceremonies and stage decorations. Use cloth as an alternative to plastics and hire local artists. Be sure to clean up the displayed billboards in public places.
  10. Place well-marked separate bins, for segregation of organic, inorganic, hazardous, and solid wastes.
  11. Try to use glass/steel cups and steel cutleries instead of disposable paper cups and plastic cutleries.
  12. Avoid food wastage and implement a culture of taking/serving only what is needed.
  13. Develop a proper system of disposal to avoid water, air, or noise pollution in and around churches
  14. Avoid wasting water in churches as water availability is declining.
  15. Respect the local farmers and nature conservationists when we celebrate Environment Sunday every year. Encourage worship in ecological premises to propagate the importance of worshipping with the entire creation. Practise serving traditional dishes at these occasions.
  16. On local special occasions such as Earth Day (April 22), Agriculture Day (August 17), Environment Day (June 6), and Water Day (March 22 organizations of the church should arrange activities.
  17. Every effort should be made to use soft copies instead of hard copies for correspondence. Avoid using paper as much as possible. Avoid plastic files and pens at seminars and study events and use cloth bags and ink pens instead.
  18. Encourage farming by exchange of seeds and produce at reasonable cost under the auspices of the church. Prepare a market facility for the agricultural produce of the parishioners. Establish a seed bank (conservation tray) for the protection of indigenous seeds of vegetables and fruits.
  19. Promote traditional dishes folk food, and drinks in parish-related ceremonies.
  20. The biblical concept of tithes should not be limited to cash. Extend tithes to church members’ time, service, skills, and resources, and re-establish the true meaning of tithe. and let the parishes continue or experiment new ways to share the nullari, pidiyari, first fruits, etc.

Schools/Colleges

  1. Our teachers and students must initiate the fight against climate change. Our schools should supply breakthroughs in latest research to the public with the assistance of local bodies and the government.
  2. Distribute specialized documentaries and pamphlets to raise awareness on protection of environmental resources for proper uses.
  3. Use and manufacture eco-friendly cloth bags and banners in schools. Encourage the use of ink pens and avoid plastic stationeries.
  4. Avoid wastage of food, water, and energy in schools and use environmentally friendly newspapers, steel, and glass cutleries.
  5. Encourage digital correspondence and limit the use of paper. Avoid unnecessary paper copies.
  6. Welcome guests with natural flowers, books. Give flowers, saplings, or books to receive guests.
  7. Avoid wasting food and implement a culture of taking/serving only what is needed.
  8. Separate the waste into organic, inorganic, and solid, and treat the organic waste at source. Ensure proper disposal of e-waste.
  9. Display messages on waste disposal, energy conservation, and nature conservation in visible areas such as classroom, dining room, teacher’s room, etc.
  10. Form a team to provide green awareness to students and staff. Form a ‘Green Leadership Team’ for each section to maintain Green Code of Conduct.
  11. Establish suitable rainwater harvesting systems within the campus to drain rainwater into the soil. Establish at least one solar panel in each school to facilitate observational studies.
  12. Monitor daily temperature and rainfall of the school premises and encourage research study.
  13. Explore the potential for water reuse in colleges and large schools.
  14. Conduct special seminars and ceremonies in schools on special days such as Earth Day (April 22), Agriculture Day (August 17), Environment Day (June 6), Water Day (March 22), and Food Day (October 16). Pay special attention to respecting students and associated individuals.
  15. Encourage to follow and propagate the green rules and regulations issued by the Central/State Governments and Local Bodies from time to time.
  16. Attempt to use electric vehicles in schools and institutions.

Institutions

  1. Use and manufacture eco-friendly cloth bags and banners in institutions. Encourage the use of ink pens and avoid plastic stationeries.
  2. Avoid wastage of food, water, and energy in schools and use environmentally friendly materials such as newspapers, steel, and glass cutleries.
  3. Encourage digital correspondence and limit the use of paper. Avoid unnecessary paper copies.
  4. Avoid wasting food and implement a culture of taking/serving only what is needed.
  5. Separate the waste into organic, inorganic, recyclable, hazardous, and solid and treat the organic waste at source. Ensure proper disposal of e-waste.
  6. Display messages on waste disposal, energy conservation, and nature conservation.
  7. Form a ‘Green Leadership Team’ for each section of the institution to adhere to the Green Code of Conduct.
  8. Establish suitable rainwater harvesting systems within the campus to drain rainwater into the soil. Establish at least one solar panel in each institution to facilitate observational studies.
  9. Explain the potential for water reuse in each section of the institution.
  10. Conduct special seminars and ceremonies in schools on special days such as Earth Day (April 22), Agriculture Day (August 17), Environment Day (June 6), Water Day (March 22), and Food Day (October 16).
  11. Encourage to follow and propagate the green rules and regulations issued by the Central / State Governments and Local Bodies from time to time.
  12. Give a flower, a sapling, or a book to welcome guests.

Houses

Recognize that an eco-friendly home is God’s garden and try to implement the following suggestions:

When building a house,

  1. Build the house in a way that allows wind and light to pass through. Try to follow the green housing sequence at a very early stage.
  2. Make maximum use of locally available resources. Reusable materials from rundown houses are economical and nature-friendly.
  3. Take steps to prevent dust pollution during construction.
  4. Use efficient, eco-friendly, and reusable materials.
  5. Reduce the use of river sand.

To prevent water scarcity

  1. Implement rainwater harvesting to prevent summer water scarcity.
  2. Collect the water falling on the roof in the well or reuse through a proper filtration system to improve the groundwater sources in the neighbourhood.
  3. Resume old farming practices such as coconut plantations. The coconut grove helps the rainwater to seep into the ground.
  4. Covering the yard with tile or concrete will not allow water to seep through, which in turn will dry out the wells.
  5. The property should be protected in several layers to allow rainwater to seep into the ground. However, landslides and soil piping can be avoided drastically by lowering rainwater over a slope of more than 15 degrees ((i.e., on mountain slopes). In such places, allow only summer rains to fall on the soil. During the monsoon, allow water to flow slowly through the canals into the valley.

Home decoration – kitchen garden

  1. Emphasis on kitchen gardening Find joy in growing at least a few vegetables in the yard, on the terrace, in a sack/growbag, etc.
  2. Decorate the front yard with local plants and shade plants.

Plant fruit trees without infringing neighbours.

  1. Plant suitable fruit trees and small trees at a fair distance from the houses in the neighbourhood.
  2. From time to time, prune the branches so that they do not damage houses.
  3. Instead of cultivating teak and other big trees, plant fruit trees such as Mango and Jackfruit, which are potentially valuable.

Do not throw waste ; Not even a tiny piece.

  1. Recognise that inadvertent dumping of plastics, batteries, bulbs, pills, antibiotics and chemicals into soil, ditches and water bodies is a major hazard.
  2. Reduce the use of banned pesticides such as DDT. It is advisable to reduce the use of chemical fertilizers gradually. Utilise cow-dung, organic manure, and organic pesticides.
  3. Those who go to bathe and wash clothes in the river water should take care NOT to mix soap in the river.
  4. Vehicles should not be washed down into the river-water for any reason.

The power plant of the house

  1. Make the house solar energy friendly. Plans are now available from the Central and Kerala government.
  2. Burning waste can be avoided.
  3. Hand over used plastic and packaging papers from the shops to the Green Kerala Mission personnel instead of burning them in the backyard.
  4. Scientists also claim that burning organic matter, such as dry leaves including coconut leaves, banana leaves, is not eco-friendly. To live in harmony with nature, is to give organic matter time to degrade into the soil.

Make our surroundings a paradise for others and us.

  1. Make the surroundings beautiful for all living organisms.
  2. Gather together at river banks and under trees with neighbours to socialize.
  3. For those who live near a mountain, rock, river, garden or field, see if you can use utilise them for evening walks or relaxation.

Caring for birds and animals

  1. Leave water outside for the birds during the summer.
  2. Share some of the fruits with the birds as well.
  3. Teach future generations how to take care of Mother Earth and to enjoy farming.

ഹരിത ജീവിത ക്രമം/ പെരുമാറ്റച്ചട്ടം

ഭൂമിയും അതിലെ സകല ചരാചരങ്ങളും ദൈവത്തിന്റെ ദിവ്യ ഉദ്ദേശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അവയുടെ സജീവമായ നിലനിൽപ്പും സംരക്ഷണവും കാര്യവിചാരകത്വും ഒാരോ മനുഷ്യന്റെയും അടിസ്ഥാന വിശ്വാസ പ്രകടനമാണെന്നും വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ”
ഇന്ത്യൻ ഭരണഘടനാ 51 അ ഏ പ്രകാരം ഒാരോ പൗരനും അനുഷ്ഠിക്കേണ്ട മൗലീക കടമകളിൽ കാനനങ്ങൾ, നീർച്ചോലകൾ, നദികൾ, ജീവജാലങ്ങൾ എന്നിവയുടെ സംരക്ഷണവും അവയുടെ ജൈവ ആവാസ വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കലും ഒാരോ പൗരന്റെയും മൗലീക ചുമതല ആണെന്നും ഒാരോ ജീവിയോടും ഉള്ള കരുണാർദ്രതയുള്ള സമീപനം ആവശ്യം നിലനിർത്തേണ്ടതാണെന്നും നിർദ്ദേശിക്കുന്നു.

1. ഇടവക

ഇടവകകൾക്കുള്ള ഹരിത ജീവിത ക്രമം/ പെരുമാറ്റച്ചട്ടം
1. പള്ളിയും സെമിത്തേരി ഉൾപ്പെടെ പരിസരവും ശുചിയായും പ്ലാസ്റ്റിക് വിമുക്തമായും സൂക്ഷിക്കുക.
2. ഇടവകയുമായി ബന്ധപ്പെട്ടു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴിവാക്കുക. ഒപ്പം പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തുക. പഴയ നിർമാണ വസ്തുക്കൾ പുനരുപയോഗിക്കുന്നതുൾപ്പെടെ ചെലവ് കുറഞ്ഞ ബദൽ പ്രകൃതി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. നിലവിലെ കെട്ടിടങ്ങൾ നശിപ്പിക്കാതെ പരമാവധി പുതിയ രൂപകല്പനകളിലൂടെ നിലനിർത്തേണ്ടതാണ്.
3. പള്ളിയും പരിസരവും തണൽ ചെടികൾ, ഫലവൃക്ഷങ്ങൾ, അലങ്കാര സസ്യങ്ങൾ എന്നിവ നട്ട് നയനാനന്ദകരവും പ്രകൃതി സഹൃദവും ആക്കുക. പള്ളിയുടെ മുറ്റം ടൈൽ പാകി മഴവെള്ളത്തിന്റെ മണ്ണിലേക്കുള്ള സ്വഭാവിക നീരോട്ടം തടസ്സപ്പെടുത്തുന്നത് പരിപൂർണമായി ഒഴിവാക്കേണ്ടതാണ്.
4. പള്ളിക്കുള്ളിലും പരിസരത്തും ആഘോഷത്തിനും അലങ്കാരത്തിനും പൂക്കൾ ഉൾപ്പെടെ പ്രകൃതിദത്തമായ വിഭവങ്ങൾ മാത്രം ഉപയോഗിക്കുക. പാരിഷ് ഹാളുകളിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ഇറക്കുമതി ചെയ്ത നിറമുള്ള രാസവസ്തുക്കളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം നിരുത്സാഹപ്പെടുത്തുക.
5. പള്ളിയുടെയും മറ്റു കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ ലഭിക്കുന്ന മഴവെള്ളം സംഭരണികളിലേക്കു ശേഖരിച്ചു ഉപയോഗപ്പെടുത്തുക.
6. പള്ളിയിൽ പോകുന്നതിനു പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, കുറഞ്ഞ ദൂരമാണെങ്കിൽ ഒരുമിച്ചു നടക്കാൻ ശ്രമിക്കുക, അയൽക്കാർ ഒരുമിച്ചു വാഹനങ്ങളിൽ പള്ളിയിലേക്ക് യാത്ര ചെയ്യുന്നത്തിനു ശ്രമിക്കുക
7. പള്ളികളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചു ഉൗർജ്ജ ഉത്പാദകരായി പ്രാദേശിക ഇടവകകൾ മാറുക..
8. വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്തുന്ന എൽ. ഇ ഡി പോലെയുള്ള മികച്ച ഉൗർജ്ജ റേറ്റിംഗ് ഉള്ള ഹരിത ഉപകരണങ്ങൾ ഉപയോഗിക്കുക,
9. ഇടവകയുടെ ചടങ്ങുകളുടെയും മറ്റു മീറ്റിങ്ങുകളുടെയും പരസ്യവും വേദിയിൽ ഉൾപ്പെടെയുള്ള ബാനറുകളിലും ഫ്ളക്സ് ഉപയോഗം ഒഴിവാക്കുക. തുണി പോലുള്ള ബദൽ മാർഗങ്ങൾ, പ്രാദേശിക കലാകാരന്മാരെ ഉപയോഗപ്പെടുത്തി ക്രമീകരിക്കുക. പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യ ബോർഡുകൾ ഉപയോഗ ശേഷം മാറ്റുന്നതിന് ശ്രദ്ധിക്കുക.
10. ജൈവം, അജൈവം, ഖരം എന്നിങ്ങനെ മാലിന്യത്തെ പ്രത്യേകം തരംതിരിച്ചു നിക്ഷേപിക്കുന്നതിനായി അടയാളപ്പെടുത്തിയ പ്രത്യേക ബിന്നുകൾ സ്ഥാപിക്കുക.
11. പള്ളിയിലും അനുബന്ധ ചടങ്ങുകളിലും സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് കപ്പുകളും പാത്രങ്ങളും മാത്രം ഉപയോഗിക്കുക, ഉപയോഗശേഷം അവ സ്വയം വൃത്തിയാക്കി സൂക്ഷിക്കുവാൻ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക്/പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ എന്നിവ ഒഴിവാക്കുക.
12. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കി ആവശ്യത്തിനുള്ളത് മാത്രം എടുക്കുകയും കഴിക്കുകയും ചെയ്യുന്ന സംസ്കാരം നടപ്പാക്കുക.
13. പള്ളികളിലും പരിസരങ്ങളിലും ഉണ്ടാകാവുന്ന എല്ലാ, ജല, അന്തരീക്ഷ, വായു, ശബ്ദ മലിനീകരണവും ഒഴിവാക്കാനുള്ള ഒരു വിനിയോഗ ക്രമം രൂപപ്പെടുത്തുക.
14. ജലലഭ്യത കുറഞ്ഞു വരുന്നതിനാൽ പള്ളികളിൽ ജലം പാഴാക്കുന്നത് ഒഴിവാക്കുക.
15. എല്ലാ വർഷവും പരിസ്ഥിതി ഞായർ ആചരിക്കുമ്പോൾ നാട്ടിലെ കർഷകരെയും, പ്രകൃതി സംരക്ഷകരെയും ആദരിക്കുക. കൃഷിയിടങ്ങൾ ആരാധനാനുഭവങ്ങളുടെ ഇടങ്ങളായി രൂപപ്പെടുത്തുക. ഇത്തരം സന്ദർഭങ്ങളിൽ പരമ്പാരാഗത ഭക്ഷ്യ വിഭവങ്ങൾ വിളമ്പുന്നതിനുള്ള ഭക്ഷ്യ ഉത്സവങ്ങളായി രൂപപ്പെടുത്തുക.
16. ഭൗമദിനം (ഏപ്രിൽ 22), കർഷകദിനം (ഒാഗസ്റ്റ് 17വേ), പരിസ്ഥിതി ദിനം (ജൂൺ 6), ജല ദിനം (മാർച്ച് 22) തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട പ്രത്യേക ദിനങ്ങളിൽ ഇടവകയിലെ അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രാദേശികമായ ചടങ്ങുകൾ സംഘടിപ്പിക്കുക.
17. ഇടവകയുമായി ബന്ധപ്പെട്ട എഴുത്തും കത്തുകളും നോട്ടീസുകളും ഇമെയിൽ അയയ്ക്കാവുന്നവ അങ്ങനെയും സോഫ്റ്റ് കോപ്പിയായി അയയ്ക്കാവുന്നവ അങ്ങനെയും അയയ്ക്കുന്നതിനു പരമാവധി ശ്രമിക്കുക. പേപ്പറിന്റെ ഉപയോഗം കഴിവതും ഒഴിവാക്കുക. സെമിനാറുകളിലും പഠന പരിപാടികളിലും പ്ലാസ്റ്റിക് ഫയലുകളും പേനകളും ഒഴിവാക്കി പകരം തുണി സഞ്ചികളും മഷി പേനകളും ഉപയോഗിക്കുക.
18. ഇടവക അംഗങ്ങളുടെ കാർഷിക വിളവുകളുടെ ഒരു വിപണി സൗകര്യം ഒരുക്കുക. പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടെയും നാടൻ വിത്തിനങ്ങുളടെയും സംരക്ഷണം ലക്ഷ്യമാക്കി ഒരു വിത്ത് ബാങ്ക് (രീിലെൃ്മശേീി ൃേമ്യ) സ്ഥാപിക്കുക.
19. ഇടവകയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പരമ്പരാഗതമായ പലഹാരങ്ങളും നാടൻ ഭക്ഷണവും പാനീയങ്ങളും പ്രോത്സാഹിപ്പിക്കുക.
20. ദശാംശം എന്ന വേദപുസ്തക ആശയം പണത്തിന്റെ വിനിമയത്തിലേക്കു ചുരുക്കപ്പെട്ടിരിക്കുന്നു. അതിന്റെ യഥാർത്ഥ ആശയം തിരുച്ചുപിടിക്കുന്നതിനായി സഭാ അംഗങ്ങളുടെ സമയത്തിന്റെയും, സേവനത്തിന്റെയും കഴിവുകളുടെയും ഭക്ഷണം ഉൾപ്പെടെയുള്ള വിഭവങ്ങളുടെയും പങ്കുവയ്ക്കലിന്റെ വിശാലതയിലേക്കു അതിനെ പുനഃസ്ഥാപിക്കുക. സൃഷ്ടികളുടെ മുറിവുണക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുകയും നുള്ളരി, പിടിയരി, ആദ്യഫലം, തുടങ്ങിയ പങ്കുവയ്ക്കലുകൾ തുടരുന്നതിനു ഇടവകകൾ ശ്രദ്ധിക്കുകയും ചെയ്യുക.

2. സ്കൂളുകൾ / കോളജുകൾ ഹരിത ജീവിത ക്രമം/ പെരുമാറ്റ ച്ചട്ടം

1. കാലാവസ്ഥ മാറ്റത്തിനെതിരായ അതിജീവനത്തിന്റെ പ്രധാന പോരാളികളായി നമ്മുടെ അധ്യാപകരും വിദ്യാർത്ഥികളും മാറണം. അതിനാവശ്യമായ വിവര (റമമേ) ശേഖരണം, പഠനം ഗവേഷണം, മുന്നറിയിപ്പ് നൽകൽ, എന്നിവ തദ്ദേശ സ്ഥാപങ്ങ;ളുടെയും സർക്കാരിന്റെയും സഹായത്തോടുകൂടി പൊതുജനങ്ങൾക്ക് നൽകുന്ന മികവിന്റെ സ്ഥാപനങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ തീരണം.
2. പരിസ്ഥിതി സംരക്ഷണത്തിനും വിഭവങ്ങളുടെ ഉത്തരവാദിത്തപരമായ വിനിയോഗത്തിനുമായി ബോധവത്കരണം നടത്തുന്ന പ്രത്യേകം ഡോക്യൂമെന്ററികളും ലഘൂലേഖകളും വിതരണം ചെയ്യുക.
2. സ്കൂളുകളിൽ തുണി ബാഗ്, തുണി ബാനർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും നിർമ്മിക്കുകയും ചെയ്യുക. മഷി പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക് ഫയലുകൾ, റീഫിൽ പേനകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ഒഴിവാക്കുക.
3. വിദ്യാലയങ്ങളിൽ ഭക്ഷണം, ജലം, ഉൗർജ്ജം എന്നിവ പാഴാക്കാതിരിക്കുകയും പരിസ്ഥിതി സൗഹൃദ രീതിയിൽ ഉള്ള പാത്രങ്ങളും സാമഗ്രികളും ഉപയോഗിക്കുകയും ചെയ്യുക. വലിച്ചെറിയുന്ന കപ്പുകളും പ്ലേറ്റും ഒഴിവാക്കി പകരം കുട്ടികൾ സ്റ്റീൽ, ഗ്ളാസ് കപ്പുകൾ കൊണ്ടുവരുന്നത് പരിഗണിക്കാം.
4. വിദ്യാലയത്തിലെ മാഗസിൻ തുടങ്ങിയവ അത്യാവശ്യ പ്രതികൾ മാത്രം അച്ചടിക്കുകയും ഇൗ കോപ്പികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ക്ഷണക്കത്തുകൾ, എഴുത്തുകൾ. കത്തുകൾ എന്നിവ ഡിജിറ്റൽ ഫോർമാറ്റിൽ അയക്കുക.
5. അതിഥികളെ സ്വീകരിക്കുന്നതിന് പൂവോ, തൈയ്യോ, പുസ്തകമോ നൽകുക.
6. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കി ആവശ്യത്തിനുള്ളത് മാത്രം എടുക്കുകയും കഴിക്കുകയും ചെയ്യുന്ന സംസ്കാരം നടപ്പാക്കുക.
7. മാലിന്യത്തെ ജൈവം, അജൈവം, ഖരം എന്നിങ്ങനെ വേർതിരിച്ചു ജൈവ മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക. ഇൗമാലിന്യത്തെ കൃത്യമായി സംസ്കരിക്കുന്നതിനു സംവിധാനം ഉറപ്പാക്കുക.
8. ക്ലാസ്സ് മുറി, ഉൗണുമുറി അദ്ധ്യാപകരുടെ മുറി, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ നിർമാർജ്ജനം, ഉൗർജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവ സംബന്ധിച്ച സന്ദേശങ്ങൾ പ്രദർശിപ്പിച്ചു പാരിസ്ഥിതിക സാക്ഷരത വളർത്തുകയും ഒപ്പം ലൈറ്റ് ഒാഫ് ചെയ്യുക, വെള്ളത്തിന്റെ ദുരുപയോഗം തടയുക തുടങ്ങിയ നിർദ്ദേശങ്ങളും അതാതിടങ്ങളിൽ സ്ഥാപിക്കുക.
9. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഹരിത ബോധവൽകരണം നൽകാനായി ഒരു ടീം രൂപീകരിക്കുക. ഒാരോ സ്ഥാപനത്തിനും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി ഒരു ‘ഹരിത നേതൃ സംഘം’ രൂപീകരിക്കുക.
10. കാമ്പസിനുള്ളിൽ മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ അനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ഒാരോ വിദ്യാലയത്തിലും ഒരു സോളാർ പാനൽ എങ്കിലും സ്ഥാപിച്ചു അവയെ സംബന്ധിച്ച നിരീക്ഷണ പഠനങ്ങൾക്കു അവസരം ഉണ്ടാക്കുക.
11. വിദ്യാലയ പരിസരത്തെ അന്തരീക്ഷ താപ നില, മഴ അളവ്, എന്നിവ നിരീക്ഷിക്കുകയും പഠനങ്ങൾക്കായി പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
12. കോളേജുകളിലും വലിയ വിദ്യാലയങ്ങളിലും ജലത്തിന്റെ പുനരുപയോഗ സാധ്യതകൾ തേടുക.
13. വിദ്യാലയങ്ങളിൽ ഭൗമദിനം (ഏപ്രിൽ 22), കർഷകദിനം (ഒാഗസ്റ്റ് 17വേ), പരിസ്ഥിതി ദിനം (ജൂൺ 6), ജല ദിനം (മാർച്ച് 22), ഭക്ഷ്യ ദിനം (ഒക്ടോ.16) തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട പ്രത്യേക ദിനങ്ങളിൽ പ്രത്യേക സെമിനാറുകളും ചടങ്ങുകളും സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളെയും വ്യക്തികളെയും ആദരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
14. കേന്ദ്ര/സംസ്ഥാന സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും കാലാകാലങ്ങളിൽ നൽകുന്ന ഹരിത ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുകയും പ്രചാരകരാവുകയും ചെയ്യുക.
15 വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനു ശ്രമം നടത്തുക.

3. സ്ഥാപനങ്ങൾ ഹരിത ജീവിത ക്രമം/ പെരുമാറ്റ ച്ചട്ടം

1. സ്ഥാപനങ്ങളിൽ തുണി ബാഗ്, തുണി ബാനർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും നിർമ്മിക്കുകയും ചെയ്യുക. മഷി പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക് ഫയലുകൾ, റീഫിൽ പേനകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ഒഴിവാക്കുക.
2. ഭക്ഷണം, ജലം, ഉർജ്ജം എന്നിവ പാഴാക്കാതിരിക്കുകയും പരിസ്ഥിതി സൗഹൃദ രീതിയിൽ ഉള്ള പത്രങ്ങളും സാമഗ്രികളും ഉപയോഗിക്കുകയും ചെയ്യുക. വലിച്ചെറിയുന്ന കപ്പുകളും പ്ലേറ്റും ഒഴിവാക്കി പകരം സ്റ്റീൽ, ഗ്ളാസ് കപ്പുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാം.
3. സ്ഥാപനങ്ങളിലെ, ന്യൂസ് ലെറ്റേഴ്സ് മാഗസിൻ തുടങ്ങിയവ അത്യാവശ്യ പ്രതികൾ മാത്രം അച്ചടിക്കുകയും ഋകോപ്പികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ക്ഷണക്കത്തുകൾ, എഴുത്തുകൾ, കത്തുകൾ എന്നിവ ഡിജിറ്റൽ ഫോർമാറ്റിൽ അയക്കുക.
4. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കി ആവശ്യത്തിനുള്ളത് മാത്രം എടുക്കുകയും കഴിക്കുകയും ചെയ്യുന്ന സംസ്കാരം നടപ്പാക്കുക.
5. മാലിന്യത്തെ ജൈവം, അജൈവം, ഖരം എന്നിങ്ങനെ വേർതിരിച്ചു ജൈവ മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക. ഇൗമാലിന്യത്തെ കൃത്യമായി സംസ്കരിക്കുന്നതിനു സംവിധാനം ഉറപ്പാക്കുക.
6. സ്ഥാപനങ്ങളിലെ പ്രധാന കെട്ടിടങ്ങൾ, ഉൗണുമുറി, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ നിർമാർജ്ജനം, ഉൗർജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവ സംബന്ധിച്ച സന്ദേശങ്ങൾ പ്രദർശിപ്പിച്ചു പാരിസ്ഥിതിക സാക്ഷരത വളർത്തുക. ഒപ്പം ലൈറ്റ് ഒാഫ് ചെയ്യുക, വെള്ളത്തിന്റെ ദുരുപയോഗം തടയുക തുടങ്ങിയ നിർദ്ദേശങ്ങളും അതാതിടങ്ങളിലെ സ്ഥാപിക്കുകയും ചെയ്യുക.
7. ഒാരോ സ്ഥാപനത്തിനും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി ഒരു ‘ഹരിത നേതൃ സംഘം’ രൂപീകരിക്കുക.
8. സ്ഥാപന പരിസരങ്ങളിലും സ്ഥാപനത്തിന്റെ ഭൂമിയിലും മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ അനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ഒാരോ സ്ഥാപനത്തിലും ഒരു സോളാർ പാനൽ എങ്കിലും സ്ഥാപിച്ചു അവയെ സംബന്ധിച്ച നിരീക്ഷണ പഠനങ്ങൾക്കു അവസരം ഉണ്ടാക്കുക.
9. ഒാരോ സ്ഥാപനത്തിലും ജലത്തിന്റെ പുനരുപയോഗ സാധ്യതകൾ തേടുക.
10. ഭൗമദിനം (ഏപ്രിൽ 22) കർഷകദിനം (ഒാഗസ്റ്റ് 17വേ), പരിസ്ഥിതി ദിനം (ജൂൺ 6), ജല ദിനം (മാർച്ച് 22) ഭക്ഷ്യ ദിനം (ഒക്ടോ. 16) തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട പ്രത്യേക ദിനങ്ങളിൽ പ്രത്യേക സെമിനാറുകളും ചടങ്ങുകളും സംഘടിപ്പിക്കുക.
11. കേന്ദ്ര/സംസ്ഥാന സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും കാലാകാലങ്ങളിൽ നൽകുന്ന ഹരിത ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുകയും പ്രചാരകരാവുകയും ചെയ്യുക.
15. സ്ഥാപനങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനു ശ്രമം നടത്തുക.
16. അതിഥികളെ സ്വീകരിക്കുന്നതിന് പൂവോ, തൈയ്യോ, പുസ്തകമോ നൽകുക.

4. ഭവനങ്ങൾ ഹരിത ജീവിത ക്രമം/ പെരുമാറ്റ ച്ചട്ടം

പരിസ്ഥിതി സൗഹൃദ ഭവനം ദൈവത്തിന്റെ പൂന്തോട്ടം എന്ന് തിരിച്ചറിയുകയും താഴെ പറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുക
1. വീടു നിർമ്മിക്കുമ്പോൾ
a. കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ വീട് നിർമിക്കുക. ഇതിനായി രൂപകൽപ്പന ചെയ്യുന്ന സമയത്തു തന്നെ ഹരിത ഗൃഹനിർമ്മാണ ക്രമം പാലിക്കാൻ ശ്രമിക്കുക.
b. പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ പരമാവധി ഉപയോഗിക്കുക. പഴയ വീടുകൾ അധികം കേടുപാടില്ലെങ്കിൽ നന്നാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.
c. നിർമ്മാണ സമയത്ത് പൊടിയും പാറപ്പൊടിയും ഉയരുന്നത് തടയുക.
d. കഴിവതും പരിസ്ഥിതി സൗഹൃദവും വീണ്ടും ഉപയോഗിക്കാവുന്നതുമായ വസ്തുക്കൾ ഉപയോഗിക്കുക.
e. ആറ്റുമണൽ ഉപയോഗം കുറയ്ക്കുക.
2. ജലക്ഷാമം തടയാൻ
a. വേനൽക്കാലത്തെ ജലക്ഷാമം തടയാൻ മഴവെള്ള സംഭരണം നടപ്പിലാക്കുക..
b. പുരപ്പുറത്ത് വീഴുന്ന വെള്ളം ശരിയായ അരിപ്പ സംവിധാനത്തിലൂടെ കിണറിലേക്കോ തൊടിയിലേക്കോ ഇറക്കി മണ്ണിൽ താഴാൻ അനുവദിക്കുന്നത് നമ്മുടെയും അയൽക്കാരുടെയും കിണറുകളിൽ ഭൂഗർഭ ഉറവ മെച്ചപ്പെടാൻ സഹായകമാകും.
c. മഴക്കുഴികൾ അനുയോജ്യമായ രീതിയിൽ എടുത്താൽ മണ്ണിൽ വെള്ളം താഴുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.
d. തെങ്ങിനു തടമെടുക്കുന്നതു പോലെയുള്ള പഴയ കാർഷിക രീതികൾ പുനഃരാരംഭിക്കുക. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ തെങ്ങിൻ തടം സഹായകമാണ്.
e. മുറ്റം ടൈലോ കോൺക്രീറ്റോ ഇട്ട് അടച്ചാൽ മഴവെള്ളം താഴാതെ കിണർ വറ്റുന്നതിനു കാരണമാകും.
f. പുരയിടവും പറമ്പും പല തട്ടുകളായി കയ്യാല കെട്ടി മഴവെള്ളത്തെ ഭൂഗർഭത്തിലേക്ക് താഴാൻ അനുവദിക്കുക. എന്നാൽ ഉരുൾ പൊട്ടലിനും സോയിൽ പൈപ്പിങിനും (ഭൂമിക്കടിയിലേക്ക് എലിമാളം പോലെ ചെറു തുരങ്കങ്ങൾ രൂപപ്പെടുന്ന പ്രതിഭാസം) മറ്റും ഇടയാക്കും എന്നതിനാൽ 15 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശത്ത് (എന്നു വച്ചാൽ മലയുടെ ചരിവുകളിലും മറ്റും) മഴവെള്ളം വൻതോതിൽ താഴ്ത്തുന്നത് ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിൽ വേനൽമഴ മാത്രം മണ്ണിൽ താഴാൻ അനുവദിക്കുക. മഴക്കാലത്ത് ചാലുകളിലൂടെ വെള്ളം താഴ്വരയിലേക്ക് സാവകാശം ഒഴുകാൻ അനുവദിക്കുക.
3. വീടിന് അലങ്കാരം അടുക്കളത്തോട്ടം
a. അടുക്കള കൃഷിക്കും അടുക്കളത്തോട്ടത്തിനും പ്രാധാന്യം നൽകുക. ആവശ്യമായ കുറച്ചു പച്ചക്കറികളെങ്കിലും പുരയിടത്തിലോ ടെറസിലോ ചാക്കിലോ മറ്റോ വിളയിച്ചെടുക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുക.
b. വീടിന്റെ മുൻഭാഗം അയൽക്കാരുമായി ചേർന്ന് ചെടികളും തണൽമരങ്ങളും വച്ച് മനോഹരമാക്കുക.
4. ഫലസസ്യമാകാം; അയൽക്കാരന് ഉപദ്രവമാകരുത്
a. വീടിനോ അയൽക്കാർക്കോ ഉപദ്രവം ഉണ്ടാകാത്ത വിധം അനുയോജ്യങ്ങളായ ഫലസസ്യങ്ങളും ചെറു വൃക്ഷങ്ങളും വീട്ടിൽ നിന്നു നിശ്ചിത അകലത്തിൽ നടുക.
b. കാലാകാലങ്ങളിൽ ശിഖരങ്ങൾ വീടിനു ഉപദ്രവം ഉണ്ടാകാത്ത വിധം കോതി നിർത്തുക.
c. തേക്കും മറ്റും വ്യാപകമായി നട്ട് പ്ലാവ്, മാവ് എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളുടെ ഭാവി സാധ്യത കാണാതെ പോകരുത്. ചക്കയ്ക്ക് വലിയ മൂല്യമാണ് ഇപ്പോഴുള്ളത്.
4. അരുത് എറിയരുത്; ഒരു ബാറ്ററിപോലും
a.മണ്ണിലേക്കും തോട്ടിലേക്കും ജലാശയങ്ങളിലേക്കും പ്ലാസ്റ്റിക്, ബാറ്ററി, ബൾബുകൾ, ഗുളിക, ആന്റിബയോട്ടിക്ക് മരുന്നുകൾ, രാസവസ്തുക്കൾ തുടങ്ങിയവ അലക്ഷ്യമായ വലിച്ചെറിയുന്നത് വലിയ വിപത്താണെന്നു തിരിച്ചറിയുക.
b. ഡിഡിറ്റി പോലെയുള്ള നിരോധിത കീടനാശിനികളും മറ്റും കഴിവതും കുറയ്ക്കുക. രാസവളവും ക്രമേണ കുറയ്ക്കുന്നത് ഉത്തമം. പകരം ചാണകവും ജൈവ വളവും ജൈവ കീടനാശിനികളും നിർ മ്മിക്കുക.
c. ജലാശയങ്ങളിൽ കുളിക്കാനോ നനയ്ക്കാനോ പോകുന്നവർ നദിയിലും തോട്ടിലും സോപ്പ് കലരാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
d. വാഹനങ്ങൾ ഒരു കാരണവശാലും ജലാശയങ്ങളിലേക്ക് ഇറക്കി കഴുകരുത്.
5. വീട് എന്ന ഉൗർജ്ജനിലയം
a.വീട് സൗരോർജ്ജ സൗഹൃദമാക്കുക. ഇതിന് ഇപ്പോൾ പദ്ധതികൾ ലഭ്യമാണ്.
6. കത്തിക്കൽ ഒഴിവാക്കാം
a. കടകളിൽ നിന്നുള്ള പ്ലാസ്റ്റിക്കും പാക്കേജിങ് കടലാസുകളും മറ്റും പുരയിടത്തിലിട്ട് കത്തിക്കാതെ ഹരിത കേരള മിഷൻ സേനാംഗങ്ങളെ ഏൽപ്പിക്കുക.
b. ഒാലയും മടലും വാഴയിലയും കരിയിലയും മറ്റുമടങ്ങിയ ജൈവ വസ്തുക്കൾ കത്തിക്കുന്നതും നല്ലതല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇവ മണ്ണിൽ അലിഞ്ഞു ചേരുന്നതിനു സമയം നൽകുന്നതാണ് പ്രകൃതിയോടു ചേർന്നുള്ള ജീവിത മാർഗം.
7. ആളോഹരി ആനന്ദം; ഇടങ്ങളെ സ്വർഗമാക്കാം
a. വീട്ടിൽ ആളോഹരി വരുമാനം എന്നതുപോലെ ആളോഹരി ആനന്ദം സൃഷ്ടിക്കുക. ഇതിനായി ചുറ്റുപാടുകൾ മനോഹരമാക്കുക.
b. പുഴയോരങ്ങളിലും തണൽമരച്ചുവടുകളിലും ഇടയ്ക്ക് ചില അയൽപക്ക കൂട്ടായ്മകൾ ആലോചിക്കുക.
c. സമീപത്ത് മലയോ പാറയോ പുഴയോരമോ തോട്ടരികോ പാടത്തിന്റെ കരയോ ഉള്ളവർ വൈകുന്നേരങ്ങളിൽ അവിടം സായാഹ്ന നടത്തത്തിനോ വിശ്രമത്തിനോ പ്രയോജനപ്പെടുത്താനാവുമോ എന്നു പരിശോധിക്കുക.
8. കരുതാം പക്ഷി മൃഗാദികളെയും
a. വേനൽക്കാലത്ത് പക്ഷിമൃഗാദികൾക്കായി പാത്രത്തിൽ അൽപ്പം ജലം നിറച്ചു വയ്ക്കുക.
b. പുരയിടത്തിലെ ഫലങ്ങളിൽ ചിലതൊക്കെ പക്ഷിമൃഗാദികൾക്കായും പങ്കുവയ്ക്കുക.
c. പരിസ്ഥിതിയുടെയും മണ്ണിന്റെയും സംസ്കാരം വരും തലമുറകളെ പഠിപ്പിക്കുക.

Our YouTube channel: https://youtube.com/@marthomaecologicalcommission

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox