മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം 2011 സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയമെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയില്‍ നടന്നു.
അഭിവന്ദ്യരായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌ക്കോപ്പാ, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌ക്കോപ്പാ, തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്‌ക്കോപ്പ, ഡോ. ഐസക് മാര്‍ ഫിലിക്‌സിനോസ് എപ്പിസ്‌ക്കോപ്പ, ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പ, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌ക്കോപ്പ, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പ, ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌ക്കോപ്പാ എന്നിവര്‍ ആരാധനയ്ക്ക് നേതത്വം നല്‍കി.
അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌ക്കോപ്പ ധ്യാനപ്രസംഗം നടത്തി.
2010-ലെ സഭാ പ്രതിനിധി മണ്ഡലയോഗത്തിനു ശേഷം നിര്യാതരായ റവ.വി.റ്റി.വര്‍ഗീസ്, റവ. ഡി. അലക്‌സാണ്ടര്‍, റവ. കെ.എം. എബ്രഹാം, റവ. വി.വി. അലക്‌സാണ്ടര്‍, റവ.കെ.റ്റി. ജോര്‍ജ്ജ്, റവ. സി.കെ. അത്ത്യാലി, റവ.കെ. തോമസ്, റവ. ഐ.സി. ഫിലിപ്പ്, റവ. റ്റി.ഓ. ജോസഫ്, റവ. കെ.എസ.് വര്‍ഗീസ്. മണ്ഡലാംഗങ്ങളായിരുന്ന ശ്രീ. ജോയ്‌സ് എം. വര്‍ഗീസ്, ശ്രീ. ജോസഫ് ഐസക് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നവാഭിഷിക്തരായ എപ്പിസ്‌ക്കോപ്പാമാര്‍ക്കുള്ള അധികാര പത്രം (സ്താത്തിക്കോന്‍) മണ്ഡലത്തില്‍ വച്ച് മെത്രാപ്പോലീത്ത തിരുമേനി നല്‍കി.
സഭാ സെക്രട്ടറി വെരി.റവ.കെ.എസ്.മാത്യു അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ആത്മായ ട്രസ്റ്റി ചാര്‍ട്ടേര്‍ഡ്് അക്കൗണ്ടന്റ് ശ്രീ.കെ. വര്‍ഗീസ് അവതരിപ്പിച്ച ബഡ്ജറ്റും മണ്ഡലം അംഗീകരിച്ചു.
രണ്ടാം ദിവസം രാവിലെ തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് അഭിവന്ദ്യ ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പാ നേതൃത്വം നല്‍കി.
സജീവ സേവനത്തില്‍ നിന്നും വിരമിച്ച റവ. വര്‍ഗീസ് തോമസ്, റവ.ഫിലിപ്പ് തോമസ്, റവ. എം.സി. ജോണ്‍, റവ.റ്റി.എ. കോശി, റവ. കെ.സി. ജോര്‍ജ്, റവ. എം.കെ. ജേക്കബ്, റവ. തോമസ് ജോണ്‍, റവ. ഡോ.റ്റി.ജെ. തോമസ്, റവ.പി.എം. കുരികേശു, റവ. മാത്യു പി.ജോണ്‍, റവ. കെ.വി. സൈമണ്‍, റവ.ഡോ. ഏബ്രഹാം കുരുവിള, റവ. സ്‌കറിയ വറുഗീസ് എന്നിവരുടെ സേവനങ്ങളെ അനുസ്മരിക്കുകയും പങ്കെടുത്തവര്‍ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനി മെമന്റോ നല്‍കുകയും ചെയ്തു. റവ. കെ.വി.സൈമണ്‍ മറുപടി പ്രസംഗം നടത്തി.
അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 80-ാം ജന്മദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച അനുമോദന പ്രബന്ധ സമാഹാരമായ ‘പൈതൃകവും വികസനവും സഭയുടെ പ്രേഷിതവൃത്തിയില്‍’ എന്ന ഗ്രന്ഥം, അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, മെത്രാപ്പോലീത്താ തിരുമേനിയ്ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ഡോ. പി.ജെ. അലക്‌സാണ്ടര്‍ പ്രസംഗിച്ചു.
നിക്കോള്‍സന്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് റവ.ഡോ. മാത്യൂ ഡാനിയേല്‍, ശ്രീ. ജോര്‍ജ് തോമസ് (എറണാകുളം), പ്രൊഫ. അന്നമ്മ വര്‍ഗീസ് എന്നിവരെ സഭാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത് അംഗീകരിച്ചു.
കണക്കു പരിശോധകരെ നിയമിച്ചു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും പ്രശസ്ത സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള മാര്‍ത്തോമ്മാ സഭാംഗത്തിനു നല്‍കുന്ന മാര്‍ത്തോമ്മാ മാനവസേവ അവാര്‍ഡിനു ഈ വര്‍ഷം അര്‍ഹനായ കോഴിക്കോട് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകാംഗമായ മാവേലില്‍ പ്രൊഫ.ഡോ.എം. തോമസ് മാത്യൂവിനു അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനി അവാര്‍ഡ് സമ്മാനിച്ചു. റവ. ഡോ. ചെറിയാന്‍ തോമസ് പ്രശസ്തി പത്രം വായിച്ചു.
മികച്ച ഗ്രന്ഥ രചനയ്ക്കു വൈദികര്‍ക്കുള്ള അവാര്‍ഡുകളായ മാളിയേക്കല്‍ എം.സി. ജോര്‍ജ്ജ് കശ്ശീശാ എന്‍ഡോവ്‌മെന്റ് പ്രൈസ്, റവ. മാത്യൂ തോമസ്, വട്ടക്കോട്ടാല്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രൈസ് എന്നിവ യഥാക്രമം റവ. ഡോ. എം.ജെ ജോസഫ് (പുസ്തകം: ഓര്‍മ്മകളുടെ തെരുവീഥിയില്‍) റവ. ഡോ.എ.എം. ഏബ്രഹാം (പുസ്തകം: കുശവന്റെ കയ്യിലെ കളിമണ്ണ്) എന്നിവര്‍ക്കു മെത്രാപ്പോലിത്താ തിരുമേനി സമ്മാനിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദളിത് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ കുമാരി നിഷ മറിയം മര്‍ക്കോസ് (കളമ്പാല സെന്റ് തോമസ്) കുമാരി ജോസ്‌ലിന്‍ ജോസ് (വെള്ളപ്പാറ സെന്റ് സ്റ്റീഫന്‍സ്) എന്നിവര്‍ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ സമ്മാനിച്ചു.
ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഏഴിനുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും മുറിവേറ്റവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും രാജ്യത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ചെയ്യുന്ന നിലപാടുകള്‍ക്ക് മണ്ഡലം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
”മലങ്കര സഭയിലെ നവീകരണം പ്രസക്തിയും വെല്ലുവിളികളും” എന്ന വിഷയം അടിസ്ഥാനമാക്കി പഠനം നടന്നു. റവ.വി.റ്റി. ജോണ്‍ വിഷയം അവതരിപ്പിച്ചു.
സഭാ സെക്രട്ടറിയായി റവ. പിറ്റി.തോമസും, വൈദിക ട്രസ്റ്റിയായി റവ. വി.റ്റി. ജോണും, അത്മായ ട്രസ്റ്റി & ഖജാന്‍ജിയായി അഡ്വ. വര്‍ഗ്ഗീസ് മാമ്മനും തെരഞ്ഞെടുക്കപ്പെട്ടു. വൈദിക തെരഞ്ഞെടുപ്പു കമ്മറ്റിയിലേക്ക് 5 വൈദികരെയും 8 ആത്മായരെയും തെരഞ്ഞെടുത്തു.
മാര്‍ത്തോമ്മാ സഭ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ദൈവരാജ്യമൂല്യങ്ങളും സഭയുടെ പൈതൃകവും സംവേദനം ചെയ്യുവാന്‍ ഒരു ചാനല്‍ പ്രോഗ്രാം ആരംഭിക്കണമെന്ന് ബഹുമാനപ്പെട്ട സിനഡിനോടും ഈ മണ്ഡലത്തോടും അഭ്യര്‍ത്ഥിക്കുന്നു” എന്ന മൂലപ്രമേയത്തിലേയും ഭേദഗതി പ്രമേയങ്ങളിലേയും അന്തസത്ത ഉള്‍ക്കൊണ്ട്, പ്രസ്തുത വിഷയത്തില്‍ വിദഗ്ദ്ധരായവരെ ഉള്‍ക്കൊള്ളിച്ച് സഭാ കൗണ്‍സലിന്റെ ആലോചനയോടുകൂടി നടപ്പിലാക്കുന്നതിന് ബഹുമാനപ്പെട്ട എപ്പിസ്‌കോപ്പല്‍ സിനഡിനോട് അഭ്യര്‍ത്ഥിച്ചു.
‘സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ്’ സഭയുടെ ഒരു അംഗീകൃത സംഘടനയായി ഈ മണ്ഡലം തീരുമാനിക്കുന്നു” എന്ന മൂലപ്രമേയത്തിന്മേലും ഭേദഗതി പ്രമേയങ്ങളിന്മേലും നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പ്രമേയത്തെ തത്വത്തില്‍ സ്വീകരിക്കുകയും ഒരു ഔദ്യോഗിക സംഘടന ആകുന്നതു സംബന്ധിച്ച് പഠനങ്ങളും വിശദമായ ആലോചനകളും ആവശ്യമായതിനാല്‍ ഈ വിഷയത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടുകൊണ്ടുവരുന്നതില്‍ സഭാ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് നിലവില്‍ ക്രമീകൃതമായി നടക്കുന്ന ഇടവകകളില്‍ നിന്നും നിയമാനുസരണം രൂപീകൃതമാകുന്ന ഇടവകകളിലും കൈസ്ഥാനസമിതികളിലേക്ക് ഭദ്രാസന എപ്പിസ്‌കോപ്പായുടെ നിര്‍ദ്ദേശപ്രകാരം പ്രാതിനിധ്യം നല്‍കേണ്ടതാണ് എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനി നിര്‍ദ്ദേശിച്ചു.
റവ. സി.വി. സൈമണ്‍, റവ. ചാര്‍ളി ജോണ്‍സ്, ശ്രീ. എന്‍. സണ്ണി എന്നിവര്‍ റെക്കാര്‍ഡിംഗ് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചു.
വെരി റവ. കെ.എസ്. മാത്യു
8/9/2011 സഭാ സെക്രട്ടറി