1
അതിരാവിലെ തിരുസന്നിധി
അണയുന്നൊരുസമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍
കൃപയരുള്‍ക യേശുപരനെ
1.
രജനിയതീലടിയനെ നീ
സുഖമായ്കാത്തകൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തി
ന്നനന്തംസ്തുതിമഹത്വം അതി..
2.
എവിടെല്ലാമി നിശയില്‍ മൃതി
നടന്നിട്ടുണ്‍ടു പരനെ
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്കേ അതി..
3.
നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി നിനക്കേ അതി..
4.
കിടക്കയില്‍വെച്ചരിയാന്‍സാത്താ
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂതഗണത്തെ കാവ
ലണച്ച കൃപയനല്പം അതി..
5.
ഉറക്കത്തിനു സുഖവും തന്നെ
ന്നരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ സുഖമായ്കാത്ത
തിരുമേനിക്കുമഹത്വം അതി..
6.
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി
ദ്യുതിയാല്‍ വിളങ്ങിടും പോല്‍
പരനെയെന്‍റെ അകമെ വെളി
വരുള്‍ക തിരുകൃപയാല്‍ അതി..

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox