Tune: The Lord’s My Shepherd
1
ഹേ ദാഹിക്കുന്നോര്‍ വരുവിന്‍
ജീവഉറവയിങ്കല്‍
സൗജന്യദാനം വാങ്ങുവിന്‍
യേശുവിന്‍ ക്രൂശിങ്കല്‍
2
യേശു സ്വര്‍ഗ്ഗ അപ്പം അല്ലോ
ആത്മജീവാഹാരം
യേശുരക്തം സ്വസ്ഥം അല്ലോ
പാപപരിഹാരം
3
ഈ മന്നായെ ഭുജിക്കുന്നോര്‍
എല്ലാരും ജീവിക്കും
ഈ ഉറവവില്‍ പാനം ചെയ്വോര്‍
ആരോഗ്യം പ്രാപിക്കും
4
യേശുവിന്‍ മാംസരക്തവും
നിന്‍ വിരുന്നാകട്ടെ
യേശുവിന്‍ ആത്മദാനവും
ജീവനെ നല്‍കട്ടെ
