ആദിതാളം
1
സ്വര്‍ഗ്ഗീയപിതാവെ നിന്‍തിരുഹിതം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ
നിന്‍ഹിതം ചെയ്തോനാം നിന്‍ സുതനെപ്പോലെ
ഇന്നു ഞാന്‍ വരുന്നേ നിന്‍ഹിതം ചെയ് വാന്‍
എന്‍ ദൈവമേ നിന്നിഷ്ടം ചെയ്യുവാന്‍
വന്നീടുന്നേ ഞാനിന്നുമോദമായ്
എന്‍റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണേ… എന്‍
2
നന്മയും പൂര്‍ണ്ണ പ്രസാദമുള്ള
നിന്‍ ഹിതമെന്തെന്നു ഞാനറിയുവാന്‍
എന്‍ മനം പുതുക്കി മാറിടുന്നേ നിത്യം
നിന്ദ്യമാണെനിക്കീ ലോകലാവണ്യം എന്‍
3
ഞാനവനുള്ളം കൈയിലിരിക്കയാല്‍
ആരുമില്ലെനിക്കു ദോഷം ചെയ്യുവാന്‍
ഇന്നെനിക്കുവന്നു നേരിടുന്നതെല്ലാം
തന്‍ ഹിതമാണെന്നു ഞാനറിയുന്നു… എന്‍
4
എന്‍ തലയിലെ മുടികളുമെല്ലാം
നിര്‍ണ്ണയമവനെണ്ണിയറിയുന്നു
ഒന്നതില്‍ നിലത്തു വീണിടെണമെങ്കില്‍
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ … എന്‍
5
യേശു ക്രിസ്തുവിന്‍ ശരീരയാഗത്തില്‍
ഉള്ള ഇഷ്ടത്തില്‍ ഞാന്‍ ശുദ്ധനായ് തീര്‍ന്നു
ദൈവ ഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍
പൂര്‍ണ്ണ സഹിഷ്ണത ഏകണെ പ്രിയ… എന്‍
6
ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാന്‍ ഭുജിച്ചു നിത്യം ജീവിച്ചീടുന്നു
എന്‍റെ രക്ഷകന്‍റെ ഇഷ്ടമെല്ലാം ചെയ്തു
വേലതികയ്ക്കുന്നതെന്‍റെ ആഹാരം… എന്‍
7
എന്‍റെ കഷ്ടങ്ങള്‍ ദൈവം തരുന്നതാല്‍
എന്‍റെ പ്രാണനെ താന്‍ യാഗമാക്കുന്നു
എന്നെ തകര്‍ത്തീടാന്‍ താതനിഷ്ടമെങ്കില്‍
തന്‍ഹിതമെന്നില്‍ സംപൂര്‍ണ്ണമാക്കട്ടെ… എന്‍
