ഏകതാളം
1
സ്നേഹമാം താതാ! സ്വര്‍ഗ്ഗീയ നാഥാ
അഹമഹമായവനേ യഹോവേ
ഇഹപരപാലകനേ
ബഹുലമാം കൃപയാല്‍ തിരു ഹിതമതിനാല്
മഹിതലേസുതനേത്തന്ന ദേവേശാ
തവപാദം കുമ്പിടുന്നേന്‍- തവ
2
ആദിമനുഷ്യന് പാപം ചെയ്തതിനാല്‍
മേദിനിയില്‍ വസിക്കും മനുജര്‍
യാതനപ്പെട്ടിതു ഹാ
പാതകം നീക്കാന്‍ പാതകര്കയ്യാല്
വേദന ഏറ്റൊരു യേശുദേവാ! തവ
3
പാപവിഹീനന് നീതിമാനായോന്
പാപിയെപ്പോല്‍ മഹാശിക്ഷയേറ്റു
പിപായേ ശുദ്ധനാക്കാന്‍
പാപത്തിന് ഭാരം ദേഹത്തിലേറ്റു
പാപിയിന്‍ രക്ഷകനായനാഥാ! തവ
4
സ്വന്തജനത്താല്‍ തള്ളപ്പെട്ടയ്യോ!
അന്തമില്ലാത്തതാം സ്നേഹഹൃദയം
വെന്തു നീറിടുന്നി താ!…
സ്വന്തമനസ്സാ ക്രൂശിന്മേല് തൂങ്ങി
ചിന്തിതന് തിരുനിണം പാപികള്ക്കാ യ്-തവ
5
മരണം സഹിച്ച ദൈവത്തിന്‍പുത്രന്‍
മരണത്തിന് ശക്തിയാല്‍ തോല്ക്കപ്പെടുമോ?
മരണത്തെ താന്‍ ജയിച്ചു
മരിച്ചവരില്‍ നിന്നുയിര്‍ത്തെഴുന്നേറ്റു!
മരിച്ചോര്‍ക്കു പുനര്‍ജീവന്‍ സാദ്ധ്യമാ ക്കി-തവ
6
ലോകാന്ത്യംവരെയും കൂടെ ഉണ്ടെന്നു
വാക്കുതന്നോന്വിശുദ്ധ റൂഹായെ
വേഗത്തില്‍ അയച്ചുതന്നു
ലോകത്തെ ജയിക്കാന്പുതുശക്തി
തരുന്നോന്‍
വേഗത്തില്‍ വരും മഹാരാജാവായി-
തവ
7
പ്രാണനാഥാ! നീ പ്രാണനെത്തന്നു
ക്ഷോണിയേ വീണ്ടെടുത്ത മാസ്നേഹം
കാണുന്നു ദോഷിയാം ഞാന്‍!
താണുവണങ്ങി നമിച്ചീടുന്നടിയാന്
പാണിയില്‍ താങ്ങണമെ
കൃപാലോ!- തവ
(റവ. കെ.പി. ഫിലിപ്പ്)
