മലയാമി-മിശ്രചാപ്പ്
പല്ലവി
സ്തോത്രം ചെയ്യും ഞാനെന്നും രക്ഷിതാവേ
മാത്രം വാഴ്ത്തും ഞാനെന്നും
                                           അനുപല്ലവി
പാത്രമല്ലാതുള്ള-ചെള്ളാ മടിയമെ
പാര്‍ത്ഥിവനെ! നിങ്കല്‍ ചേര്‍ത്ത കൃപയ്ക്കായി-സ്തോ
ചരണങ്ങള്‍
1
മന്നന്‍ ദാവീദിന്‍ സുതനേ!
വന്നുദിച്ചമന്നനാം മാനുവേലാ! (2)
സന്നാഹ മോടെന്നും
സന്നിധൗ പാടുവാന്‍
ഉന്നതനെ! എന്നെ
നിന്നിലായ്കാക്കേണം- (സ്തോ)
2
അതിശയമുള്ളവനേ!
അതിരറ്റ അനുഗ്രഹവാരിധിയേ (2)
അധിപനാം യേശുവേ!അഖിലേശ നന്ദനാ!
അഖിലര്‍ നായകനെ!
അഖിലാണ്ഡ കര്‍ത്താവേ!- (സ്തോ)

3

അടിയാനെ വീണ്ടവനെ!
അടിമയെ മോടിയിലല്‍ തീര്‍ത്തവനേ (2)
ജഡത്തില്‍ കുടികൊള്ളും
അടിയാനെ നിന്നുടെ
കൊടിക്കീഴില്‍ നാള്‍തോറും
ജയത്തോടെ കാക്കേണം- സ്തോ
         (മുല്ലശ്ശേരി ജോണ്‍ ഈശോ)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox