ശങ്കരാഭരണം – ഏകതാളം
1
അന്‍പു തിങ്ങും ദയാപരനേ!
ഇമ്പമേറും നിന്‍പാദത്തിങ്കല്‍
നിന്‍ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക
വരിക വരിക ഈ
യോ-ഗമദ്ധ്യേ
ചൊരിയണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ!
2
ഒന്നിലേറെയാളുകള്‍ നിന്‍റെ
സന്നിധാനത്തിങ്കല്‍ വരുമ്പോള്‍
വന്നു ചേരുമവര്‍ നടുവില്‍
എന്നു ചൊന്ന ദയാപരനെ!- വരിക
3
നിന്നുടെ മഹത്വസന്നിധി-
യെന്നിയേ ഞങ്ങള്‍ക്കാശ്രയമായ്
ഒന്നുമില്ലെന്നറിഞ്ഞീശനെ!
വന്നിതാ ഞങ്ങള്‍ നിന്‍പാദത്തില്‍- വരിക
4
തിരുമുമ്പില്‍ വന്ന ഞങ്ങളെ-
വെറുതെ അയച്ചീടരുതേ!
തരണം നിന്‍ കൃപാവരങ്ങള്‍
നിറവായ് പരനേ! ദയവായ്- വരിക
(പി.വി.തൊമ്മി)
