ആദിതാളം

1
ദേവാ! ദേവാ! ത്രിലോകനാഥാ!
ലോകോദ്ധാരക! ക്രിസ്തോ!
ദേവാ!ദാസരാമെങ്ങളെ കാത്തു രക്ഷിക്കേണേ- (ദേവാ)
2
ആഴിമീതെ നടന്ന ദേവ
അഞ്ചപ്പം കൊണ്‍ടയ്യായിരത്തെ
അതിയശകരമായ് പോഷിപ്പിച്ചവനേ- (ദേവാ)
3
കാനാവിലെ കല്യാണവിരുന്നി
ല്‍ശുദ്ധജലത്തെ വീഞ്ഞാക്കിത്തീര്‍ത്ത
കരുണാനിധിയേ! കനിയേണം ദിനവും- (ദേവാ)
4
മാനവരെ രക്ഷചെയ്വോന്‍
മുള്‍മുടി ശിരസ്സില്‍ വഹിച്ചും കൊണ്‍ടു
കുരിശതിലേറി-ജീവനെ വെടിഞ്ഞ- (ദേവാ)
5
നാഥാ! മമഗതി നീയേ താത!
ആര്‍ത്തജനങ്ങള്‍ക്കേകാലംബം
നീയെന്യെ ആരുള്ളുദീനദയാലോ- (ദേവാ)
6
നിന്‍റെ രാജ്യം – വേഗം വരണേ
നിത്യാനന്ദമോക്ഷം ചേരാന്‍
ഭക്തരാം ദാസരേ-അനുഗ്രഹിച്ചീടുക- (ദേവാ)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox