യേശു എന്നുള്ള നാമമേ – ലോകം
എങ്ങും വിശേഷ നാമമേ
നാശമുണ്ടാകും പാപ-നാശം വരുത്താന്‍ പര
മേശന് ജഗത്തില്‍ മര്‍ത്യ-വേഷം ധരിച്ചു വന്ന
1
മുന്നം ഗബ്രിയേല്‍ വിണ് ഭൂതന് – ചൊന്ന
മോക്ഷ നിര്‍മ്മിത നാമമേ
കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം
വരുത്തും വല്ലഭ നാമം -യേശു
2
ആര്‍ക്കും ചൊല്ലാകുന്നനാമം – എങ്ങും
ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിന്‍ പടയ്ക്കും
ഭീതി ചേര്‍ക്കുന്ന നാമം
മൂര്ഖപാപികള്ക്കും വി-
മോക്ഷം നല്കുന്ന നാമം -യേശു
3
മന്നര്‍ ചക്രവര്‍ത്തികളും – വാഴ്ത്തി
വന്ദിച്ചീടും മഹാ നാമം
വിണ്ണില്‍ ഗീതത്തില്‍ നാമം
വേദാന്ത സാര നാമം
പുണ്യം പെരുത്ത നാമം
ഭൂവില്‍ പ്രകാശ നാമം -യേശു
4
വിണ് മണ്ണും ചേര്‍ത്തീടും നാമം – ജപം
വിണ്ണില്‍ കൊണ്ടാടുന്ന നാമം നന്മ നിധിപരനില്
ന്യായം നീതി കൃപക്കും
ഉണ്മയാം സാക്ഷിയായി
ഉയര്‍ന്നു തൂങ്ങിയ നാമം -യേശു
5
കല്നെഞ്ചുടെയ്ക്കുന്ന നാമം-മന
ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോല്
ഏറെ മധുരനാമം
തന്നില്‍ പല സാരങ്ങള്‍
ധരിച്ചിരിക്കുന്ന നാമ -യേശു
