ഏകതാളം
പല്ലവി
യേശുവിനെ സ്തുതി നീ എന്‍മനമേ!
യേശുവിനെ സ്തുതി നീ- ക്രിസ്തു
1
നാശമില്ലാ സ്വരഗ്ഗവാസിയാം ദൈവ
നന്ദനനാം പരമേശ്വരനായ – യേശു
2
നാകഭൂനപരത്രിലോ – മസൃഷ്ടാനര
ദേഹികള്‍ക്കൊരു നവലോകമുണ്‍ടാക്കും-യേശു
3
ബേതലേ ജനിച്ചു നസ്രേ-തലേ- വളര്‍ന്നു
യറുശലേമരിച്ചുയിര്‍-ശ്രേയസ്സോടുധരിച്ച-യേശു
4
പാപികള്‍ക്കരുള്‍ തരുവാനിഹ-വസിച്ചു
ദീപവഴിയെ നരര്‍ക്കാ-യിഹ തെളിച്ച- യേശു
5
ബോധിച്ച സകലവും – സാധിച്ചീടാനും
മോദിച്ചു -രക്ഷസമ്പാദിച്ചിടാനും-യേശു
6
വേദവചനപ്പൊരുള്‍ ബോധമാവാനും
ബാധക…. വൈരി നിപാതനാ-വാനും-യേശു
(മോശവത്സലം)
