സൗരാഷ്ട്രം – ആദിതാളം
പല്ലവി
പരമപിതാവേ! വന്ദനം – പാഹിമാം ദേവാ
പരമപിതാവേ! വന്ദനം…
1
സുരലോക സേനകളാല്‍ – ഒരു മാത്ര ഇളവെന്യേ
തിരുമാനം വാഴ്ത്തിടുന്ന – തൊരു പോലേറ്റിരുന്നിടും -(പരമ)
2
സകലേശനായ നിന്‍റെ – വിലയേറും വചനത്താല്‍
അഖിിലം സൃഷ്ടിച്ച നിന്നില്‍ – അഭയം ചൊല്ലീടുന്നഹം – (പരമ)
3
തിരു വേദ വെളിച്ചമീ – നരരില്‍ പ്രകാശിപ്പിച്ചു
പരിപാലിച്ചിരുന്നിടും – പരമോന്നതനാകുന്ന -(പരമ)
4
ദുരിത വാരിധി നീന്തി – കരകാണാതുഴലുന്ന
നരരെ വീണ്‍ടുകൊള്‍വാനായ് – തിരുമകനെത്തന്നോരു -(പരമ)
5
ഒരുവനും നശിക്കാതെ – തിരിവിനെന്നെല്ലായ്പോഴും
അരുമയോടുരചെയ്വാന്‍ – പരമാത്മദാനം ചെയ്ത. (പരമ)
(റ്റി.ജെ.വര്‍ക്കി)
