ഏകതാളം
വന്ദനം വന്ദനം നാഥാ!
നിന്റെ രക്ഷയ്ക്കായ്-വന്ദനം
ചരണങ്ങള്‍
1
ഉന്നതത്തില് നിന്നും എന്നെ പ്രതി
മന്നില്‍ വന്ന നാഥനേ – (വന്ദനം)
2
നന്ദിയോടെ ഇന്നു നിന്റെ ദാസന്
വന്ദിക്കുന്നു മന്നനേ! – (വന്ദനം)
3
ശത്രുവായ എന്നെയോര്‍ത്തു നിന്റെ
പുത്രനാക്കിത്തീര്ത്തതാല് – (വന്ദനം)
4
എന്റെ നാമം ജീവപുസ്തകത്തില്‍
ചേര്ത്തതിനേ ഓര്‍ത്തിതാ – (വന്ദനം)
5
എന്തുമോദം എന്റെ അന്തരംഗ
സന്തതം വിലസിടുന്നു – (വന്ദനം)
(പി.വി. തൊമ്മി)
