തി-ഏകതാളം
1
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍ എന്‍
രക്ഷകനെ നന്ദിയോടെ വാഴ്ത്തുടുന്നു ഞാന്‍
2
മാട്ടിന്‍ തൊഴുത്തില്‍ പിറന്ന മാന്യ സുതനെ
ഹീനവേഷമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
3
പാതകര്‍ക്കായ് നീതി വഴി ഓതി തന്നോനെ
പാരിടത്തില്‍ നിന്നെ ഓര്‍ത്തു വാഴ്ത്തീടുന്നു ഞാന്‍
4
കുരിശെടുത്തു മല മുകളില്‍ നടന്നു പോയോനെ
തൃപ്പാദം രണ്‍ടും ചുംബിച്ചിപ്പോള്‍ വാഴ്ത്തിടുന്നു ഞാന്‍
5
കുരിശ്ശിലേറി മരിച്ചുയര്‍ത്തു സ്വര്‍ഗ്ഗേപോയോനെ
നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാന്‍
6
ദൂതരുമായ് മേഘവാഹെനെ വരുന്നോനെ
വേഗം നിന്നെ കാണ്മതിനായ് കാത്തിടുന്നു ഞാന്‍
7
നിന്‍വരവില്‍ മുന്നണിയായ് നിന്നിടുമേ ഞാന്‍
വാഴ്ത്തി വാഴ്ത്തി നിന്നിടുമേ നിന്‍ വരവില്‍ ഞാന്‍
8
എന്നുമേഘേ വന്നു കാണും രക്ഷകനെ ഞാന്‍
നോക്കി നോക്കി കാത്തിടുന്നേ നിന്‍ വരവിനായ്

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox