ശങ്കരാഭരണം-ഏകതാളം
1
സ്തുതിചെയ് മനമേ നിത്യവും നിന്‍
ജീവനാഥനേശുവേ
ഇതുപോല്‍ സ്വജീവന്‍തന്നെരാത്മ
സ്നേഹിതന്‍ വേറാരിനീ
2
മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കിമൃത്യു
ഭീതിതീര്‍ത്ത നാഥനെ
3
ബാഹുമാന്യനാമാചാര്യനായി
വാനിലവന്‍ വാഴ്കയാല്‍
ബലഹീനതയില്‍ കൈവിടാതെ
ചേര്‍ത്തുകൊള്ളുമാകയാല്‍
4
ദിനവും മനമേ തല്‍സമയം
വന്‍കൃപകള്‍ പ്രാപിപ്പാന്‍
അതിധൈര്യമായ് കൃപാസന്നത്തിന്‍
അന്തികത്തില്‍ ചെന്നുനീ
5
ബഹുദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാന്‍ യോഗ്യനെ
(എം.ഇ.ചെറിയാന്‍)
