ഏകതാളം
പല്ലവി
മനമേ! പുകഴ്ത്തീടു നീ
മഹോന്നതന്‍ തന് മഹിമ
ചരണങ്ങള്‍
1
മരക്കുരിശതില്‍ മരിപ്പാനായ്
നരജന്മമെടുത്തുവന്ന തന് നാമം! മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന്‍സ്നേഹം- മനമേ
2
ബഹു വിപത്തുകളെഴും ഭൂവില്‍
സ്നേഹക്കൈകള്‍ നീട്ടിയെന്നെ
താങ്ങും തന് നാമം മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന് സ്നേഹം- മനമേ
3
പലകുറവുകള്‍ വന്നാലും
എന്നെ തള്ളാതെ കൃപയാല്‍ കാക്കും
തന് നാമം മനോഹരം
ആഹാ! തന് നാമം മനോഹരം
മഹാത്ഭുതം തന് സ്നേഹം- മനമേ
4
ഒരു നിമിഷവും തളരാതെ
തിരു മാര്‍വില്‍ വിശ്രമം തേടു!-
തന്‍നാമം മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന്‍സ്നേഹം- മനമേ
(എം.ഈ. ചെറിയാന്)
