ഏകതാളം
പല്ലവി
പാടുവിന്‍ സഹജരേ! കൂടുവിന്‍ കുതുകരായ്
തേടുവിന്‍ പുതിയ സംഗീതങ്ങളെ
ചരണങ്ങള്‍
1
പാടുവിന്‍പൊന്‍ വീണകളെടുത്തു
സംഗീതങ്ങള്‍ തുടങ്ങീടുവിന്‍
പാരിലില്ലിതുപോലൊരു രക്ഷകന്‍
പാപികള്‍ക്കാശ്രയമായ്- പാടുവിന്‍
2
ദേശം ദേശമായ് തേജസ്സിന്‍ സുവിശേഷ
കാഹളം മുഴക്കീടുവിന്‍
യേശുരാജന്‍ജയിക്കട്ടെ യരിഹോ
മതിലുകള്‍ വീണിടട്ടെ- പാടുവിന്‍
3
ഓമനപുതുപുലരിയില്‍ നാമിനി
ചേരും തന്‍സന്നിധിയില്‍
കോമളമാം തിരുമുഖകാന്തിയില്‍
തീരും സന്താപമെല്ലാം- പാടുവിന്‍
4
ഈ ദൈവം ഇന്നുമെന്നേക്കും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനുമവന്‍നമ്മെ
നല്‍വഴിയില്‍ നടത്തും- പാടുവിന്‍
(എം.ഈ.ചെറിയാന്‍)
