മലയാമി-മിശ്രചാപ്പ്
പല്ലവി
പാടും ഞാന്‍ യേശുവിന്നു-ജീവന്‍പോവോളംനന്ദിയോടെ
ചരണങ്ങള്‍
1
പാടും ഞാനെന്നകതാരിലനുദിനംവാഴും
ശ്രീയേശുവിന്നു-ഒരു
കേടും കൂടാതെ പാലിക്കും
നാഥനം-പാടിസ്തുതിക്കുമെന്നും-പാടും
2
സ്വന്തജനമായ യൂദന്മാരെ തള്ളിഅന്ധതയില്‍
കിടന്നു-ബഹു
സന്താപത്തോടുഴന്നീടും പുറജാതിസന്തതിയെ
വീണ്‍ടോനേ!- പാടും
3
കാട്ടൊലിവിന്‍ശാഖയായിരുന്ന എന്നില്‍നല്ലഫലം
നിറപ്പാന്‍-അവന്‍
വെട്ടിയിണച്ചെന്നെനല്ലൊലിവിന്‍തരു-വോടതുചിന്തിച്ചെ
ന്നും- പാടും
4
കണ്‍മണിപോലെന്നം ഭദ്രമായ്
നിത്യവുംകാവന്‍ചെയ്തിടാമെന്നും തന്‍റെ
കണ്ണുകൊണ്‍ടെന്നെ
നടത്തീടാമെന്നതും-ഓര്‍ത്തതിമോദമോടെ- പാടും
5
കാന്തനിവനതി മോദമോടെ മേഘവാഹനത്തില്‍
കയറി-തന്‍റെകാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു-ന്നെള്ളുന്നതോര്‍ത്തുെ
കാണ്‍ടും- പാടും
(പി.വി.തൊമ്മി)
