ആദിതാളം

വാഴ്ത്തിടുമെ വാഴ്ത്തിടുമെ
ഇമ്മാനുവേലെ- എന്‍ ജീവകാലം
ഈ ക്ഷോണിതലെ- വാഴ്ത്തി
1
ദൂതര്‍ സ്തുതിക്കും നാകവല്ലഭന്‍
പിറന്നു ഗോശാലയില്‍,
ബന്ധമഴിച്ചു അന്ധനെന്നെയും
ബന്ധുവാക്കിയതാല്‍
ഇന്നും-എന്നും- നന്നായ് സ്തുതിക്കും
നാഥന്‍-യേശുവെ- ഞാനിധരയില്‍ വാഴ്ത്തി
2
പാപക്കടലില്‍ ശാപക്കുഴിയില്‍
പിടഞ്ഞുനീന്തിടവേ
പാപമകറ്റി ശാപം നീക്കി
മാര്‍വ്വിലണച്ചവനേ!
കഷ്ടം- നഷ്ടം- സര്‍വ്വം ഏറ്റു നിന്‍
പിന്‍പേ- നിന്‍ദാസന്‍നടന്നീടാമെ -വാഴ്ത്തി
3
ശത്രു തന്നുടെ അഗ്നിശരങ്ങള്‍
തൊടുത്തുവിട്ടീടുകില്‍
നിന്‍ ആയുധങ്ങള്‍ കാത്തിടുമെന്നെ
പൊന്നുനായകനെ!
രക്ഷ-സത്യം-നീതി ചാര്‍ത്തി നീ
ശക്തനാക്കിടും സേനാനായകാ!- വാഴ്ത്തി
4
വാനമുകിലില്‍ – ദൂതസംഘമായ്
നാഥന്‍ വരുമളവില്‍
ലോകം വിറയ്ക്കും ലോകര്‍
ഭ്രമിക്കുംഞാനന്നാര്‍ത്തിടുമെ-
നോക്കി നോക്കി- കണ്‍കള്‍ മങ്ങുന്നേ
എപ്പോള്‍ വന്നീടും എന്‍ പ്രാണപ്രിയാ- വാഴ്ത്തി
(പി.ഡി. ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox