ഭൂപാളം – ഏകതാളം
1
പര ദേവാ സ്വര്‍ഗ്ഗ- പുരദേവാ ബഹു
വരദേവാ പങ്കഹരദേവാ യേശുദേവാ!
2
പരലോകംവിട്ടു നരലോകേ ഒരു
ചെറുബാലന്‍ ആയ-പരസൂനോ! യേശുദേവാ!
3
ആനന്ദമേ പരമാനന്ദമേ- സദാ
ആനന്ദമേ നിനക്കേ- വന്ദനം യേശു ദേവാ! നിത്യം
4
ഹാലേലൂയ്യാ പിതാവി-നല്ലേ ലൂയ്യാ എന്നും
ഹല്ലേലൂയ്യാ എങ്ങും ഹല്ലേലൂയ്യാ-ആമേന്‍
5
ഏലോഹീം തിരുസുതന്‍ ഇമ്മാനുവേലിന്നും
ഈ ലോകം പരലോകം എങ്ങും ഹല്ലെലൂയാ-മേന്‍
6
ശുദ്ധാത്മാവിനും നിത്യം-ഹല്ലെലൂയ്യ
പരിശുദ്ധാത്മ ദേവനെന്നും ഹല്ലെലുയാ-മേന്‍
(മോശവത്സലം)
