ആദിതാളം
1
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നു
പാപങ്ങളൊക്കെയും ക്ഷമിച്ചീടുന്നു
രോഗങ്ങളാകവേ നീക്കിടുന്നു പരമ ……
2
ഇടയനെപ്പോല്‍ നമ്മെ തേടിവന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തീടുവാന്‍
സ്വന്തരക്തം നമുക്കേകിയതാല്‍
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….
3
അമ്മയെപ്പോല്‍ നമ്മെ ഓമനിച്ചു
അപകട വേളയില്‍ പാലിച്ചവന്‍
ആഹാരപാനീയ മേകിയവന്‍
നിത്യമാം ജീവനും നല്‍കീടുന്നു
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….
4
കൂടുകളെ കൂടെ കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ
നിലംപരിചായ് നാം നശിച്ചിടാതെ
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നുപരമ …….
5
സ്തോത്രം ചെയ്യാം ഹൃദയംഗമായ്
കുമ്പിടാം അവന്‍ മുമ്പിലാദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ
പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കീടുന്നു പരമ ……..
(ചാക്കോ കുരുവിള)
