(പുന്നാഗവരാളി-ആദിതാളം)

പല്ലവി

രാജരാജ ദൈവജാതന്‍-യേശുമഹാരാജന്‍ താന്‍-
നീച നീചമാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍-
1.
രാജനും ദാവീദുംവംശെ-ജാതയായ കന്യകയില്‍-
ദാസവേഷമോടു വന്നു-ജാതപാലനം ചെയ്വാന്‍-
2.
ഭീതി മാനുഷര്‍ക്കകന്നു-മോദപൂര്‍ത്തിയാകുവാന്‍-
നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബേദ്ലഹേ-
3.
കാനനത്തിലാടുമേച്ച-ജ്ഞാനമറ്റിടയരോടു-
വാന സേന കൂടിവന്നു-ഗാനമൊത്തു പാടുവാന്‍-
4.
താരകാതന്‍ ശോഭകണ്‍ടു -ദൂരദേശരാജരും-
മുരുപൊന്നു കുന്തിരിക്കം-കാഴ്ചവച്ചു കാണുവാന്‍
5.
നാരിയില്‍ പിറന്ന ദേവനേറെ വേദന സഹിച്ചു
പാരിടത്തില്‍ വന്നു ചത്തുയിര്‍ത്തവിസ്മയം പരം-
രാജരാജ ദൈവജാതന്‍
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox