[O come all ye Faithful S.S.31]
1
വിശ്വാസികളേ, വാ തുഷ്ടമാനസരായ്
വന്നീടുക; വാ, നിങ്ങള്‍ ബേത്ലഹേമില്
വാ വന്നു കാണ്മീന് ത്രവിഷ്ടപരാജന്‍!
ഹാ! വേഗം വന്നു പാടി
ഹാ! വേഗം വന്നു വാഴ്ത്തിന്
ഹാ! വേഗം വന്നു വാഴ്ത്തിന്- കര്‍ത്താവേ
2
ദേവാദി മാ ദേവന് ശ്രീയേശുകര്ത്താവു
ഈ ലോകേ വന്നുദിച്ചു കന്യയില്‍
രാജാധിരാജന് സൃഷ്ടിയല്ല ജാതന് -ഹാ വേഗം
3
മാലാഹാരോടു മേളം കൂടി പാടിന്
സ്വര്‍ല്ലോക നിവാസികളേ പാടിന്
മഹോന്നതത്തില്‍ ദൈവത്തിനു സ്തോത്രം – ഹാ വേഗം
4
ഈ ഭൂമിയില്‍ ജാതന്പ്രഭയേറും രാജന്
ഈശോതമ്പുരാന്നു സ്തോത്രം പാടിന്
പാരിലുള്ളോരേ വന്ദനം കരേറ്റിന്‍ -ഹാ വേഗം
