ആദിതാളം
1
മഹിയില്‍ മാനുഷ വേഷമെടുത്തു പുല്‍ക്കൂട്ടില്‍ മാന-
രഹിതനായ് പിറന്നൊരു മനുവേലാ!
മതിമുഖീ കുലമണി – മണിയാകും മറിയാമ്മി-
ന്നരുമനന്ദനനാംകു അനുകൂലാ!
2
തവ മൃതിയതുമൂലം കനിവിഷം ഹനിച്ചോനേ!
ചരണ നീരജവയം ശരണമേ
വരണമെനിക്കു തുണ – തരണം ദുരിതഹര!
രുധിരം നരര്‍ക്കുവേണ്ടി – ചൊരിഞ്ഞോനേ!
3
സുരുചി രവി ലോചന! സുധി കല സുഖകരാ!
സുമധുരതരരൂപാ! സുരപാലാ!
സുരവര! സുലളിത! സുമ മുഖ! മനസിമേ
സുചിരം വലിസീടുക – സുകൃതാത്മന്!
