[All glory laud
Theodulph 7.6.7.6.D]
മാനം മഹത്വം, സ്തോത്രം
നിനക്കു രക്ഷകാ
ശിശുക്കള്‍ നിന്നെ വാഴ്ത്തി
ഹോശാന ആര്‍ത്തവര്‍
1
യിസ്രായേല്‍ രാജന്‍ നീയേ
യിശ്ശായി വംശജന്‍
കര്‍ത്താവിന്‍ ക്രിസ്ത, വാഴ്ക
വാഴ്ത്തുന്നെങ്ങള്‍ നിന്നെ മാനം
2
മാലാഹാ വൃന്ദം നിന്നെ
മേല്‍ ലോകേ വാഴ്ത്തുന്നു
മര്‍ത്ത്യരും സൃഷ്ടി സര്‍വ്വം
കീര്‍ത്തിക്കുന്നെങ്ങുമെ മാനം
3
നിന്‍ മാര്‍ഗ്ഗെ കുരുത്തോല
അങ്കിയും ഇട്ടവര്‍
യാചന സ്തോത്രം നിന്മുന്‍
ഈ ജനം അര്‍പ്പിച്ചു മാനം
4
നിന്‍ കഷ്ടനാള്‍ മുന്‍യൂദര്‍
പുകഴ്ത്തി പാട്ടിനാല്‍
അത്യുന്നതനാം നിന്നെ
വാഴ്ത്തുന്നിന്നെങ്ങളും മാനം
5
കൈക്കൊണ്‍ടു നീ ആ സ്തുതി
കേള്‍ക്കെങ്ങള്‍ യാചന
സര്‍വ്വ നന്മയില്‍ നാഥാ
കൃപാലോ രാജാവേ മാനം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox