തോടി-ആദിതാളം
പല്ലവി

വീണാള്‍-സിയോന്‍-കുമാരി-താണാള്‍ അഴലാളിയില്‍
പ്രാണ-നാഥന്‍റെ തിരുമേനി-ക്രൂശിന്മേല്‍
കണ്‍ടു-വീണാള്‍

അനുപല്ലവി

കാണു-ന്നിതാരയ്യോ! എന്‍ പ്രാണ-നാഥനോ ക്രൂശില്‍
ആണി-മേല്‍ തൂങ്ങുന്നിതെന്നാ-നന്ദമോ?
ഞാനി-നീ പോകുന്നിതെങ്ങോ? ഇടം-ഏതും
കാണു-ന്നില്ലെനിക്കയ്യോ! – കാണുന്നില്ലേ!
മാനു-വേലനേ! എന്നെ താനേ വിട്ടുനീ പോയോ?
മാന-സത്തിങ്കലിടി വീണേ-എന്നങലറി-
വീണാള്‍

ചരണങ്ങള്‍

1
മന്നാ! കൃപാക്കടലേ! എന്നുള്ള മുരുകുന്നേ
എന്നെ അന്‍പോടു നോക്കീടുന്ന-താലെ
എന്നില്‍ പ്രേമത്തീയയ്യോ നന്നായ് ജ്വലിപ്പിക്കും തൃ-
ക്കണ്ണെ-ന്തയ്യോ തിരുമുന്‍-വന്നു നിന്നും
ഒന്നുപോലും നോക്കാതെ നന്നായടച്ചിരിക്കു-
ന്നെന്ന-ങ്ങവള്‍ ചൊല്ലിയും-കണ്ണീര്‍
ചൊരിഞ്ഞുംകൊണ്‍ടു- വീണാള്‍
2
അരുമ-യോടെന്നെ മുത്തും…തിരുവായില്‍ നിന്നൊഴുകീ-
വരുന്ന തേനും പാലുമാം-പരമ-ഭോജ്യം
പരിപൂര്‍ണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളില്‍
പരമാനന്ദം തരുമെ-പരമ-കാന്താ!
അരുമ-കാന്തായുള്‍വെന്തു-തിരുമു-ന്നിതാ-നിന്നു നിന്‍
തിരുവായടഞ്ഞതെന്തെ-ന്നലറി-യലറി കൊണ്‍ടു-
വീണാള്‍
3
എന്നില്‍ വെച്ചിട്ടുള്ളോരു – നിന്നുള്ളിലെ പ്രിയത്താല്‍
കണ്ണേ! പ്രിയേ എന്‍ പ്രാവേ!- എന്നു ചൊല്ലീ
എന്നി-രുകന്നങ്ങളില്‍-വന്നു ചുംബനം ചെയ്തു
എന്നുള്ളെല്ലാം കരവും-വണ്ണ-മയ്യോ!
എന്നെ-ത്താങ്ങിത്തഴുകും-പൊന്നിന്‍-കരങ്ങളയ്യോ
പൊന്നേ! ക്രൂശില്‍ വിരിപ്പാന്‍-വന്നോ സംഗതി എന്നു
വീണാള്‍
(യൂസ്തൂസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox