രുപകതാളം
1
ദൈവത്തിന്‍റെ ഏക-പുത്രന്‍
പാപികളെരക്ഷിപ്പാന്‍
മനുഷ്യനായ് പാടുപെട്ടു
കുരിശിന്മേല്‍ മരിച്ചു
ഇത്ര സ്നേഹം ഇത്ര സ്നേഹം
ഇത്ര സ്നേഹം എരിവാന്‍
മനുഷ്യരിലെന്തു നന്മ
കണ്‍ടു നീ രക്ഷാകരാ
2
പാപികളും ദ്രോഹികളു-
മായ നരവര്‍ഗ്ഗത്തെ
വീണ്‍ടെടുപ്പാന്‍ എത്ര കഷ്ടം
സഹിച്ചു നീ ശാന്തമായ്
3
നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന
പരലോക അപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്കി
രക്ഷിക്കുന്നീ രക്ഷകന്‍
4
കൃപയാലെ രക്ഷപെട്ട
പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവസ്നേഹം
എരിവാന്‍ വാഞ്ചിക്കുന്നു
5
പാപിയില്‍ പ്രധാനിയായി
നിന്ന എന്നെ രക്ഷിപ്പാന്‍
ശാപമൃത്യുവേറ്റ നിന്നെ
നിത്യകാലം വാഴ്ത്തും ഞാന്‍
(വി.നാഗല്‍)
