ചെഞ്ചുരുട്ടി ആദിതാളം
പല്ലവി

നിനക്കായെന്‍ ജീവനെ മര-
ക്കുരുശില്‍ വെടിഞ്ഞെന്‍ മകനെ!

അനുപല്ലവി

ദിനവും ഇതിനെ മറന്നുഭുവി നീ
വസിപ്പതെന്തു കണ്‍മണിയെ!

ചരണങ്ങള്‍

1
വെടിഞ്ഞു ഞാനെന്‍റെ പരമമോദങ്ങ-
ളഖിലവും നിന്നെക്കരുതി-നിന്‍റെ
കഠിനപാപത്തെചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു
2
പരമതാതന്‍റെ തിരുമുമ്പാകെ നിന്‍
ദുരിതഭാരത്തെ ചുമന്നും കൊണ്‍ടു
പരവശനായി തളര്‍ന്നെന്‍ വിയര്‍പ്പു
ചോരത്തുള്ളി പോലൊഴുകി
3
പെരിയോരുകുരിശെടുത്തി കൊണ്‍ടുഞാന്‍
കയറി കാല്‍വറി മുകളില്‍-ഉടന്‍
കരുത്തെഴുന്നവര്‍ പിടിച്ചിഴച്ചെന്നെ
കിടത്തി വന്‍കുരിശതിന്മേല്‍
4
വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി… ഒട്ടും
അലിവില്ലാതടിച്ചിറക്കിയെന്‍ രക്തം
തെറിപ്പിച്ചെന്‍റെ കണ്‍മണിയേ!
5
പരമ ദാഹവും വിവശതയും കൊ-
ണ്‍ടധികം തളര്‍ന്ന എന്‍റെ – നാവു
വരണ്‍ടു വെള്ളത്തിന്നിരന്ന നേരത്തു
തന്നതെന്തെന്നു നീ കാണ്‍ക
6
കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തു – കുത്തീ..
ത്തുറന്നെന്‍ ചങ്കിനെ അതില്‍ നിന്നൊഴുകി
ജലവു രക്തവുമുടനെ
7
ഒരിക്കലും എന്‍റെ പരമസ്നേഹത്തെ
മറക്കാമോനിനക്കോര്‍ത്താല്‍ നിന്നേല്‍
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു
(പി.വി.തൊമ്മി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox