രൂപകതാളം

1
ജയം ജയം യേശുവിന്നു ദിവ്യ രക്ഷകന്‍ ഇതാ!
ചാവിന്‍ കല്ലറയില്‍ നിന്നു! ഉയിര്‍ത്തു ഹല്ലേലൂയ്യാ
പല്ലവി

ജയം ജയം ഹല്ലേലൂയ്യാ! വാഴ്ക ജീവ ദായകാ!
ജയം ജയം ഹല്ലേലൂയ്യാ! വാഴ്ക ജീവനായകാ!
2
ചത്ത കര്‍മ്മങ്ങളില്‍ നിന്നും യേശു നമ്മെ രക്ഷിച്ചു
നമ്മില്‍ ജീവിക്കുന്നതിനു തന്നെത്താന്‍ പ്രതിഷ്ഠിച്ചു
ജയം
ജയം
3
മൃത്യുവിന്‍ ഭയങ്കരത്വം നീങ്ങി തന്‍ ഉയിര്‍പ്പിനാല്‍
നിത്യ ജീവന്‍റെ ഇമ്പങ്ങള്‍ വന്നു സുവിശേഷത്താല്‍ ജയം
ജയം
4
മണ്‍മയമാം ഈ ശരീരം ആത്മ മയമാകുവാന്‍
കാഹളം ധ്വനിക്കുന്നേരം കല്പിച്ചീടും രക്ഷകന്‍ ജയം
ജയം
5
നെടുവീര്‍പ്പും കണ്ണുനീരും ദുഃഖവും വിലാപവും
നൊടി നേരംകൊണ്‍ടു തീരും പിന്നെയില്ല ശാപവും ജയം
ജയം
6
ജീവനുള്ള രക്ഷിതാവിന്‍ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തന്‍ പിതാവിന്‍ രാജ്യത്തില്‍ ആനന്ദിക്കും ജയം
ജയം
(വി. നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox