ആദിതാളം
1
യേശുക്രിസ്തു ഉയര്ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തില്‍ താനിനി വേഗം വരും
രാജരാജനായ് വാണിടുവാന്‍
ഹാ-ഹല്ലേലുയ്യാ ജയം ഹല്ലൈലുയ്യ-
യേശുകര്‍ത്താവു ജീവിക്കുന്നു (2)
2
കൊല്ലുന്ന മരണത്തിന് ഘോരതരവിഷ-
പ്പല്ലുതകര്ന്നാകയാല് ഇനി
തെല്ലും ഭയമെന്യെ മൃത്യുവിനെ നമ്മള്
വെല്ലു വിളിക്കുകയാം
ഹാ ഹല്ലേലുയ്യ…
3
എന്നേശു ജീവിക്കുന്നതായതിനാല് ഞാനു-
മെന്നേക്കും ജീവിക്കയാം ഇനി
തന്നേപ്പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രേ
ഹാ ഹല്ലേലുയ്യ…
4
മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍
മുന്നില്‍ മഹത്വത്തിലാം, ഇനി
വിണ്ണിലാവീട്ടില് ചെന്നെത്തുന്ന നാളുക-
ളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു
-ഹാ ഹല്ലേലുയ്യ…
(എം.ഈ.ചെറിയാന്)
