ശങ്കരാഭരണം-തി ഏകതാളം

1
ഇന്നേശു രാജനുയിര്‍ത്തെഴുന്നേറ്റല്ലേലൂ-യാ!
വന്‍നാശ ശാപ-ചാവുകള്‍ജയിച്ചല്ലേലൂ-യാ!

മഹാ സന്തോഷമേ! മഹാ സന്തോഷമേ!
പരാപരസുതനേശു നാഥനെ! വാഴ്ത്തിപ്പാടുവിന്‍
ജയഗിതം പാടുവിന്‍-ജയഗീതം പാടുവീന്‍
പകലോനുദിച്ചാരുളോടിയൊളിച്ചിതാവന്നീടുവിന്‍
മഹാ സന്തോഷമേ! മഹാസന്തോഷമേ
2.
ദൈവദൂതന്‍ കല്ലുരുട്ടി നീക്കി വാതിലില്‍ നിന്നു
അക്കാവല്ക്കാര്‍ മരിച്ചവരെപ്പോലെയായ് വന്നു-
മഹാ
3.
അതി-രാവില്‍ പേത്രയോഹന്നാന്മാരോടിവന്നഹോ!
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടുന്നാരഹോ-
മഹാ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox