ഇംഗ്ലീഷ്-തി- ഏകതാളം
പല്ലവി
മഹിമപതി മശിഹാ-മേഘ-
വാഹന മതിന്മേല്‍
ജയ പ്രഭാവത്തോടഹോ! സ്വര്‍ഗ്ഗ
ലോകത്തിന്നെഴുന്നാന്‍
അനുപല്ലവി
ബഹുദൂത സൈന്യങ്ങള്‍-
ജയഗീതം പാടുന്നു മഹിമപതി
ചരണങ്ങള്‍
2
മഹസ്സുരനഭോതലങ്ങള്‍ -മേഘ
വാഹനം കടന്നു
ബഹുനിര ദൂതഗണങ്ങള്‍ പുണ്യ
പാദം കുമ്പിടുന്നു
മഹത്വത്തിന്‍ രാജനു
തുറന്നു സ്വര്‍ദ്വാരങ്ങള്‍ മഹിമപതി
3
എതിരേറ്റു ദൂതസംഘം മോടി-
യേറും വിണ്‍പതിയെ
അതിഘോഷസേവചെയ്തു കീര്‍ത്തി
ച്ചാര്‍ത്തു പാടിനിന്നു
പരമണ്ഡലങ്ങളില്‍,
പലരാഗം കേള്‍ക്കുന്നു മഹിമപതി
4
നരോക രക്ഷകനായ് – ദേഹം
നാഥന്‍ പൂണ്‍ടിരുന്നു
കുരിശില്‍ തന്നെ ബലിയായ്-നല്‍കി
ഘോഷത്തോടുയിര്‍ത്തു
മരണത്തെ പാപത്തെ
സാത്താനെയും വെന്നു മഹിമപതി
5
ഇഹ ലോകത്തില്‍ പരത്തില്‍ എങ്ങും
ഏകധാ നിറഞ്ഞും
മഹിമാസനത്തിലങ്ങു വിണ്ണില്‍
വാഴുന്നേശു രാജന്‍
ഗ്രഹിപ്പാനതൃത്ഭുതം
ജഡം പൂണ്‍ട ദൈവത്വം മഹിമപതി
6
ജയിക്കുന്നു രക്ഷകര്‍ത്തന്‍-പാരില്‍
ജാതികളഖിലം
മയക്കങ്ങള്‍ വിട്ടു തന്നെ – വാഴ്ത്തി
വന്ദിച്ചീടുവോളം
വിജയത്തിന്‍ മേലെങ്ങും
വിളങ്ങുന്നു നായകന്‍ മഹിമപതി
(മോശവത്സലം)
