സൗരാഷ്ട്രം-ആദിതാളം
പല്ലവി
ദേഹം മണ്ണാകും മുമ്പെ തേടിക്കൊള്‍! ദൈവകൃപ
അനുപല്ലവി
ലോകവാഴ്ച-ഒടുങ്ങും കാലം വാഴുവാന്‍
ഏക രക്ഷാകരനാം യേശുവേ ചേര്‍ന്നുകൊള്‍ക- ദേഹം
ചരണങ്ങള്‍
1
ബാലത, കോമളത്വം – വാടും പൂവോടു തുല്യം
ബലവും രക്തത്തിളപ്പും സൗഖ്യവും എല്ലാം
പാരില്‍ ആര്‍ക്കും ഉറപ്പാന് – പാടുള്ളതല്ലയല്ലോദേഹം
2
രോഗങ്ങള്‍ അങ്ങുമിങ്ങും ദേത്തില് പാര്‍ത്തിടുന്നു
ഏകന്‍ കല്പ്പിച്ചീടുമ്പോള് – ഏകമായവ
വേഗം കൂടി ഞെരുക്കും പോകും ജീന്‍ അതിനാല്ദേഹം
3
ചുറ്റിലും ആപത്തുകള്‍ തുക ബഹുവായിങ്ങുവേണ്ട !
തെറ്റി നില്വാന് നിനക്കു ശേഷിയില്ലയ്യോ
പറ്റിക്കൊള്‍ നീ പരനെ-ഭയന്നുകൊള്‍ നേരമെല്ലാംദേഹം
4
കാഴ്ച മങ്ങിടും മുമ്പേ കതകടച്ചീടും മുമ്പേ
കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
ബോധം നീങ്ങിടും മുമ്പേ-ഭീതി പിടികൂടും മുമ്പേദേഹം
5
ക്രൂരപ്പേക്കൂട്ടം വന്നു-കൊണ്ടുപോയിടും മുമ്പേ
ഘോര പാതാളത്തീയീല് വീണു പോകുംമുമ്പേ
കാരുണ്യ കര്ത്തന് യേശു നാഥനെ ചെന്നുകൊള്കദേഹം
(മോശവത്സലം)
