ശങ്കരാഭരണം-ഏകതാളം
ഞാന്‍ ചെയ്ത പാതകം എങ്ങനെ പോം പാപ-
നാശകന് എവിടെയുണ്ട്?
ശ്രീയേശു രക്ഷകന് പാപികള്‍ക്കായ് ക്രൂശില്‍
പ്രാണനെ വിട്ടില്ലയോ
കൊടും പാപിയെന്നെ രക്ഷിപ്പാന്‍ രക്ഷിപ്പാന്‍
കൊടും പാപിയെന്നെ രക്ഷിപ്പാന്‍ രക്ഷിപ്പാന്‍
തിരു തലയിലവന്‍ മുള്‍മുടി ധരിച്ചാന്‍
കൊടും പാപിയെന്നെ രക്ഷിക്കാന്‍
2
ലോകത്തിന് പാപികള്‍ മോക്ഷം ചേരാന്‍ അവന്
കണ്ണുനീരൊഴുക്കിയല്ലോ!
ദാഹിക്കുന്ന നരര്‍ ജീവയാറ്റില് ദാഹം
തീര്‍പ്പതിനായ് വരട്ടെ- കൊടും
3
പാപിയാമെന്നുടെ പാപമോര്‍ത്തു മന
സ്താപത്തോടെ വന്നപ്പോള്‍
കല്ലുള്ളം നീക്കിത്തന്‍ ആത്മാവിനാല്‍ എന്‍
ഉള്ളം തൃപ്പാദേ ചേര്‍ത്താന്‍ കൊടും
4
ഏതു പാപികള്‍ക്കും രക്ഷ നല്കാന് അവന്
പ്രാപ്തനാം കര്‍ത്തനല്ലോ
പാപത്തെ വെറുത്തു കര്‍ത്തനില്‍ നീ നമ്പൂ!
മോക്ഷം ചേരാം നിനക്കു കൊടും
5
ഇത്രഭാഗ്യം തന്ന യേശുവിന്നു പ്രതി
ഞാനെന്തു കൊടുക്കേണ്ടു-എന്റെ
പൂര്‍ണ്ണ ശക്ടിയോടെ തന് നാമത്തെ എന്നും
വാഴ്ത്തിപ്പുകഴ്ത്തീടുമേ- കൊടും
(ജോണ്‍ ഈശോ: മലബാര്‍)
