Where is my wandering boy?
R. Lowry S.S.776

1
മറുതലിക്കും മകനേ! ഈ രാത്രി
നീ എവിടെ!നീയെന്നോമന പൈതലും
എന്‍പ്രിയ പുത്രനും
ഈ രാത്രി നീ എവിടെ? ഈ രാത്രി നീ
എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു?
ഈ രാത്രി നീ എവിടെ?
2
നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച
പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം
മാധുര്യം! ഈ രാത്രി
3
മുന്‍കാലം പോലെ നിന്നെ ഞാന്‍
കാണ്‍മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍
വീട്ടില്‍ ഭാഗ്യവും ഈ രാത്രി
4
അലഞ്ഞു പോകും മകനേ! നിന്നെ
ഞാന്‍ തേടുന്നേ
വൈഷമ്യമെല്ലാം കൊണ്‍ടു വാ! വത്സലാ!
നീ വേഗം ഈ രാത്രി

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox