[Have you been to Jesus
E.A.Hoffman S.S.379]
1
ശുദ്ധിക്കായ് നീ യേശു സമീപേപോയോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ
തന്നില്‍ വെച്ചോ ശുദ്ധിയായോ നീ?
കുളിച്ചോ കുഞ്ഞാട്ടിന്‍ ആത്മശുദ്ധി നല്കും
രക്തത്തില്‍
ഹിമംപോല്‍ നിഷ്കളങ്കമോ നിന്‍ അങ്കി
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
2
അനുദിനം രക്ഷകന്‍ പക്ഷത്തോ നീ
ശുദ്ധിയായ് നടന്നീടുന്നത്?
ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്‍ടോ
വിശ്രമം നാഴികതോറുമേ?
കുളിച്ചോ…
3
കര്‍ത്തന്‍ വരവില്‍ നിന്‍ അങ്കി ശുദ്ധമോ?
ഏറ്റവും വെണ്മയായ്ക്കാണുമോ?
സ്വര്‍പ്പുരത്തില്‍ വാസം ചെയ്തിടാന്‍ യോഗ്യ
പാത്രം ആയ്തീരുമോ അന്നാളില്‍?
കുളിച്ചോ…
4
പാപക്കറ ഏറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിന്‍ രക്തത്തില്‍ കുളിക്ക…
ജീവനീര്‍ ഒഴുകുന്നു അശുദ്ധര്‍ക്കായ്
കുളിച്ചു ശുദ്ധിയായീടുക.
കുളിച്ചോ…
(വിവ. റവ.റ്റി.കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox