[There is life for a look
P.M
A.M Hall 1SS.123]
1
ജീവനുണ്‍ടാം ഏക നോട്ടത്താല്‍ ക്രൂശിങ്കല്‍
ജീവനുണ്‍ടാം ഇപ്പോള്‍ നിനക്കു
പാപീ, നോക്കി നീ രക്ഷ പ്രാപിക്കുക
ജീവനെ തന്നോരു യേശുവില്‍ നോക്കി ജീവിക്ക
ജീവനുണ്‍ടാം ഇപ്പോള്‍ നിനക്കു
2
യേശു താന്‍ നിന്‍ പാപം വഹിച്ചിട്ടില്ലായ്കില്‍
എന്തിനു പാപ വാഹകനായ്
തന്‍മൃത്യു നിന്‍ കടം വീട്ടായ്കിലെന്തിനു
പാപനാശ രക്തമൊഴുക്കി നോക്കി ജീവിക്ക
3
പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാ
രക്തം താന്‍ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്തിയോരേശുവില്‍ നിന്‍പാപം
സാദരം വെക്കുക നീ മുദാ നോക്കി ജീവിക്ക
4
ചെയ്യേണ്‍ടതായിനി ഒന്നുമില്ലെന്നീശന്‍
ചൊന്നതാല്‍ സംശയം നീക്കുക
കാലത്തികവിങ്കല്‍ പ്രത്യക്ഷനായവന്‍
വേലയെ പൂര്‍ണ്ണമായ് തികച്ചു നോക്കി ജീവിക്ക
5
യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍
വന്നിടാ മൃത്യു എന്നറിക നോക്കി ജീവിക്ക

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox