ആനന്ദഭൈരവി – ആദിതാളം
പല്ലവി

അയ്യോ പാപി! നീ എന്‍ – പാടു കാണുക!

അനുപല്ലവി

പാതകം നീ ചെയ്തതാല്‍ ഈ- പാടു ഞാന്‍ പെട്ടേന്‍! അയ്യോ

ചരണങ്ങള്‍
1
പരമാനന്ദം ഞാന്‍-വിട്ടു നിന്മൂലം
പെരും കാട്ടിന്നുള്‍ ഞാന്‍-വന്നു നിന്മൂലം
കീറിയ വസ്ത്രം പുതച്ചേന്‍-പാരിന്നുടയോന്‍
-അയ്യോ…
2
നര മാതാവിന്‍ ചൊല്‍-കീഴടങ്ങി ഞാന്‍
ഒരു യാചകന്‍ പോല്‍ ജീവനം ചെയ്തേന്‍
ഏറെ വിശപ്പും ദാഹവും-ഏറ്റു നിന്മൂലം
അയ്യോ…
3
ഇടികൊണ്‍ടെന്‍റെ മെയ് – നിന്‍റെ പാപത്താല്‍
അടു കൊണ്‍ടേറെ ഞാന്‍ നിന്‍റെ ദോഷത്താല്‍
കെട്ടുകള്‍ തൊഴികള്‍ക്കുമോ – അറ്റമില്ലല്ലോ!
അയ്യോ…
4
ഇരുമ്പാണിയാല്‍ എന്‍ – കൈകള്‍ നോവുന്നേ!
ഇരു പാദങ്ങളൊ-രാണിമേലായേ
കരളിലും കുന്തം കടന്നു-ചൊരുയുന്നേ രക്തം
-അയ്യോ…
5
നിന്‍റെ പാപത്താല്‍ ഞാന്‍-നോവുന്നീവണ്ണം
നിന്‍റെ പേര്‍ക്കല്ലോ ഞാന്‍ തൂങ്ങീടുന്നീവണ്ണം
നിന്‍റെ പാരത്തിനുവേണ്‍ടി – ഞാന്‍ അടികൊണ്‍ടേന്‍
അയ്യോ…
6
പാറകള്‍ പോലുമെന്‍ പാടു കാണുന്നേ-
പാരം ഞെട്ടുന്നേ – കണ്‍ – നീരൊഴുകുന്നേ
ധീരനായ് നീ എന്നെ നോക്കി തല കുലുക്കാതെ!
അയ്യോ…
7
കുന്നേന്‍പേയോടെ നീ – ചേര്‍ന്നു നില്‍ക്കാതെ
എന്നെ ക്രൂശിന്മേല്‍ നീ വീണ്‍ടും തൂക്കാതെ
നിന്നുടെ പേര്‍ക്കുള്ള ശിക്ഷ എന്നിലായിതാ!
അയ്യോ…

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox