[Sing them over again to me
P.P Bliss P.M S.S. 357]
1
യേശുവിന് തിരുപാദത്തില്‍
ഇരുന്നു കേള്‍ക്ക നാം
തന്റെ വിശുദ്ധ വാക്യത്തില്‍
നമ്മുടെ ജീവനാം
യേശുവിന് സുവിശേഷം
ദിവ്യമാം ഉപദേശം
കേള്ക്കു നാം, കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍.
2
ദൈവവചനം ജീവനും
ശക്തിയും ആകയാല്‍
ആത്മരക്ഷയുണ്ടേവനും
ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മ മരണം മാറും
നീതിയില്‍ അവന് വാഴും കേള്
3
അന്ധന്നു കാഴ്ച നല്കുവാന്
വചനം മാര്‍ഗമാം
സത്യത്തില്‍ അതു കാക്കുവാന്‍
സ്വര്ഗത്തിന് ദാനമാം
ഒഴിയാന്‍ നിത്യ നാശം
കാലിന്നൊരു പ്രകാശംകേള്
4
സത്യദൈവത്തിന് ഭക്തന്മാര്
വചനം കാക്കയാല്‍
സല്‍പ്രവൃത്തിക്കു ശക്തന്മാര്
ആകുന്നു നാള്‍ക്കുനാള്‍;
ദൈവ മുഖപ്രസാദം
നിത്യം അവര്ക്കാഹ്ലാദംകേള്
5
ലോകങ്ങള്‍ അവസാനിക്കും
വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും
ഭക്തനോ നിത്യനാം;
വാട്ടം മാലിന്യം നാശം
ഇല്ലാത്തോര് അവകാശംകേള്
(വിവ. വി.നാഗല്‍)
