ആദിതാളം
1
അന്‍പിന്‍രൂപി യേശുനാഥാ!നിന്‍ ഇഷ്ടം
എന്നിഷ്ടം ആക്ക
കുരിശില്‍ തൂങ്ങി മരിച്ചവനേ!എന്നെത്തേടി
വന്നവനേ!- അന്‍
2
മൃത്യുവിന്‍റെ താഴ്വരയില്‍ഞാന്‍ തെല്ലും
ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനേ!നിന്നില്‍
നിത്യമാശ്രയിക്കും-അന്‍
3
എന്തു ഞാന്‍ നിനക്കു നല്കും
വീണ്‍ടെടുത്ത ദൈവമേ
ഏഴയായി ഞാന്‍ കിടന്നുഎന്നെത്തേടി
ചേര്‍ത്തവനേ!- അന്‍
4
ജീവനോ മരണമതോഏതായാലും
സമ്മതം താന്‍
കുശവന്‍ കയ്യില്‍ കളിമണ്‍പോല്‍ ഗുരുവേ
എന്നെ നല്കിടുന്നേ-അന്‍
5
രോഗം, നാശം, നിന്ദ, ദുഷി,വേറെ
എന്തുവന്നാലും
വാഴു യേശുപാദത്തില്‍ ഞാന്‍ മുത്തം
ചെയ്യും അവന്‍റെ പാദം-അന്‍
