ശങ്കരാഭരണം-തി- ഏകതാളം
പല്ലവി

നീയൊഴികെ നീയൊഴികെ ആരുമില്ലാശോ

അനുപല്ലവി

സ്നേഹമയമേ വിശുദ്ധി നീതി നിറവേ

ചരണങ്ങള്‍
1
നീയെന്‍ രക്ഷ നീയെന്‍ബന്ധു നീ എനിക്കാശ
നീ എന്‍ സ്വന്തമായിവന്നതെന്‍ മഹാഭാഗ്യം -നീ
2
എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ -നീ
3
ജീവനെക്കാള്‍ നീ വലിയോന്‍ ആകുന്നെനിക്കു
ഭൂവിന്‍ അറിവാന്‍ നിനക്കു തുല്യം മാറ്റില്ലേ -നീ
4
തന്നു സര്‍വ്വവും എനിക്കുവേണ്‍ടി നീയല്ലോ
നിന്നരുമ നാമം അടിയാനു സമസ്തം -നീ
5
മംഗലമേ എന്‍ ധനമേ ക്ഷേമദാതാവേ-
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ -നീ

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox