[Tune- “Down in the valley with my Saviour”
S.S. 529 ]
1
തെറ്റി ഞാന്‍ കാണാതെ പോയൊരാടുപോലയ്യോ!
ചുറ്റി പാരം കാടാകെ നാഥനില്ലാതെ
വിട്ടു നിന്‍ വഴികള്‍ കല്‍പനകള്‍ എന്നിവ
പട്ടു എന്‍ ഹൃദയം ഘോര കൃത്യത്താല്‍
ശുദ്ധമാക്ക എന്നെയാകമാനം
ശുദ്ധനാം യേശുവേ! നിന്‍റെ രക്തത്താല്‍ (2)
2
ദുഷ്ടരായ കള്ളര്‍ കയ്യില്‍ പെട്ടവനെപ്പോല്‍
ദുഷ്ടരാകും പേയ്ഗണത്താല്‍ ചുറ്റപ്പെട്ടഹോ!
കഷ്ടതയില്‍ വീണുഴലും ഏഴയാമെന്നെ
തൃക്കരത്തില്‍ ഏന്തി സ്വസ്ഥമാക്കുക- ശുദ്ധ
3
നല്ലിടയനാകുമെന്‍റെ പൊന്നുകാന്താ! നിന്‍
വല്ലഭത്താലുള്ളലിഞ്ഞു തേടുക എന്നെ
ശക്തനാക്കുകാകമാനം ക്ഷീണനാമെന്നെ
കെട്ടുകയെന്‍ പാപമുറിവുകളെ-ശുദ്ധ
4
എന്‍ ആത്മാവേ! ഉള്ളില്‍ ഖേദിക്കുന്ന
തെന്തിന്
തന്‍റെ ജീവനേകിയോന്‍ താന്‍ നിന്നെ
വിടുമോ
താന്‍ ചുമന്നുകൊണ്‍ടുപോകും
സ്വര്‍ഗ്ഗസീയോനില്‍
തന്‍ വിളികേട്ടു സന്നിധൗ ചെല്ലുകില്‍-ശുദ്ധ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox